മൈലേജ് കൂടിയ പുതിയ എഞ്ചിൻ, സൺറൂഫ്; പുത്തൻ മാരുതി സുസുക്കി ബ്രസ ഈ മാസം അവസാനം പുറത്തിറങ്ങും

എതിരാളികളുടെ വലിയ നിര തന്നെ ബ്രസക്ക് മുന്നിലുണ്ട്. അതിൽ ഫീച്ചറുകളിൽ ആറാടുന്ന കിയയും വോക്‌സ് വാഗണും അതിൽപ്പെടും.

Update: 2022-06-03 14:03 GMT
Editor : Nidhin | By : Web Desk
Advertising

മാരുതി ഈ വർഷം പുറത്തിറക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലോഞ്ച് അവരുടെ കോംപാക്ട് എസ്.യു.വി മോഡലായ ബ്രസയുടെ പുതിയ മോഡലാണ്. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു മാരുതി കുറേനാളുകളായി പറയുന്നതാണ് ബ്രസയുടെ ആ വരവ്. ഇപ്പോൾ 2022 ബ്രസ എന്ന് വരും എന്നതിൽ മാരുതി ഒരു വ്യക്തത തന്നിരിക്കുകയാണ്. ജൂൺ 30 ന് വാഹനം പുറത്തിറക്കുമെന്നാണ് മാരുതി സുസുക്കി ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നത്. ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും ചില ഡീലർഷിപ്പുകൾ സ്വന്തം നിലയിൽ ബുക്കിങ് സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്.

നിലവിലെ മോഡൽ അടിസ്ഥാനമാക്കി തന്നെയാണ് പുതിയ ബ്രസയും വരുന്നത്. 2016 മുതൽ വിപണിയിലുള്ള മോഡലാണ് നിലവിലെ വിറ്റാര ബ്രസ. 2021 നവംബറിനുള്ളിൽ 7 ലക്ഷം ബ്രസയാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്. 2020-21 സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷത്തോളം ബ്രസയാണ് ഇന്ത്യക്കാരുടെ കൈയിലെത്തിയത്.

മാരുതി നിരയിൽ യഥാർഥ കോംപാക്ട് എസ്.യു.വി എന്ന് വിളിക്കാവുന്ന ഏക മോഡലാണ് ബ്രസ.

ബ്രസ ഇന്ത്യയിൽ സൃഷ്ടിച്ച തരംഗം പുതിയ ബ്രസക്കും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നന്നായി ഹോം വർക്ക് ചെയ്താണ് പുതിയ ബ്രസയും മാരുതി നിർമിച്ചിരിക്കുന്നത്. അതുകൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന കാറ്റഗറിയുമാണ് കോംപാക്ട് എസ്.യു.വികളുടേത്. എതിരാളികളുടെ വലിയ നിര തന്നെ ബ്രസക്ക് മുന്നിലുണ്ട്. അതിൽ ഫീച്ചറുകളിൽ ആറാടുന്ന കിയയും വോക്‌സ് വാഗണും അതിൽപ്പെടും.

മാരുതിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിലാണ് ബ്രസ നിർമിക്കുന്നത്. എന്നിരുന്നാലും അകത്തും പുറത്തും പ്രകടമായ കാര്യങ്ങൾ വന്നിട്ടുണ്ടെന്നാണ് പുറത്തുവന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എഞ്ചിനിലേക്ക് വന്നാൽ പുതിയ ഡ്യുവൽ ജെറ്റ് കെ-സിരീസ് എഞ്ചിനിലായിരിക്കും പുത്തൻ ബ്രസ പുറത്തിറങ്ങുക. സൺ റൂഫ് അടക്കമുള്ള പുതിയ ഫീച്ചറുകൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ മാരുതി വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News