വില 3.29 കോടി രൂപ; പുതിയ റേഞ്ച് റോവറിന്റെ ബുക്കിങ് ആരംഭിച്ചു

വാഹനത്തിന്റെ അകത്തേക്ക് വന്നാൽ 35 സ്പീക്കറുകളാണ് റേഞ്ച് റോവറിന്റെ അകത്ത് സജ്ജീകരിച്ചിരിക്കുന്നത്. മെറിഡയിന്റെ ഈ സിസ്റ്റത്തിന് പരമാവധി 1600 വാട്ട്‌സ് വരെ ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കും.

Update: 2022-01-28 13:35 GMT
Editor : Nidhin | By : Nidhin

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവറിന്റെ ചുണക്കുട്ടിയായ റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ മോഡലിനുള്ള ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. 2.31 കോടിയിലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ഇന്ത്യയിൽ ആരംഭിക്കുന്നത്. 4 വേരിയന്റുകളിലാണ് ഇന്ത്യയിൽ ലാൻഡ് റോവർ വിപണിയിലെത്തുക. എസ്.ഇ, എച്ച്.എസ്.ഇ, ഓട്ടോബയോഗ്രഫി, ഫസ്റ്റ എഡിഷൻ എന്നിവയാണത്. അതിൽ തന്നെ 4,5,7 സീറ്റ് ഓപ്ഷനുകളും വ്യത്യസ്ത വീൽബേസ് ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ സാധിക്കും.

എൻട്രി ലെവൽ മോഡലായ എസ്ഇയുടെ 4.4 ലിറ്റർ പെട്രോൾ മോഡലിന്റെ വില ആരംഭിക്കുന്നത് 2.46 കോടിയിലും 3.0 ലിറ്റർ ഡീസൽ മോഡലിന്റെ വില ആരംഭിക്കുന്നത് 2.31 കോടിയിലുമാണ്. എച്ച്.എസ്.ഇയിലേക്ക് വന്നാൽ പെട്രോൾ മോഡലിന് 2.71 കോടിയും ഡീസലിന് 2.56 കോടിയുമാണ് വില. ഓട്ടോബയോഗ്രഫിയിലേക്ക് വന്നാൽ പെട്രോൾ-3.05 കോടിയും ഡീസലിന് 2.90 കോടിയുമാണ് വില. ഫസ്റ്റ് എഡിഷന്റെ പെട്രോൾ മോഡലിന് 3.25 കോടിയും ഡീസലിന് 3.13 കോടിയുമാണ്. ഏറ്റവും കൂടിയ വീൽബേസുള്ള എൽഡബ്യൂബി ഫസ്റ്റ് എഡിഷന്റെ പെട്രോൾ വേരിയന്റിന് 3.41 കോടിയും ഡീസലിന് 3.29 കോടിയുമാണ് വില.

Advertising
Advertising

നിലവിലെ മോഡലിൽ നിന്ന് വലിയ വ്യത്യാസങ്ങളോടെയാണ് പുതിയ റേഞ്ച് റോവർ വരുന്നത്. മുൻ ഗ്രിൽ മുതൽ ടെയിൽ ലൈറ്റ് വരെ ഈ മാറ്റം കാണാൻ സാധിക്കും. മുന്നിലെ ഹെഡ്‌ലൈറ്റിൽ 1.2 മില്യൺ ചെറിയ റിഫക്‌ളക്റ്റുകൾ അടങ്ങിയിട്ടുണ്ട്.

വാഹനത്തിന്റെ അകത്തേക്ക് വന്നാൽ 35 സ്പീക്കറുകളാണ് റേഞ്ച് റോവറിന്റെ അകത്ത് സജ്ജീകരിച്ചിരിക്കുന്നത്. മെറിഡയിന്റെ ഈ സിസ്റ്റത്തിന് പരമാവധി 1600 വാട്ട്‌സ് വരെ ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കും. എല്ലാ സീറ്റിനും പ്രത്യേകം ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സവിശേഷതകളാണ് പുതിയ റേഞ്ച് റോവറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Nidhin

contributor

Similar News