ഒറ്റ ചാർജിൽ 130 കിലോമീറ്റർ; താങ്ങാവുന്ന വിലയിൽ ഇലക്ട്രിക് ബൈക്കുമായി പ്യുവർ ഇവി

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് പ്യുവർ ഇവി

Update: 2023-01-30 16:29 GMT
Editor : abs | By : Web Desk

പ്യുവർ ഇവി

രാജ്യത്തെ വാഹന വിപണി ഇലക്ട്രിക്കിന് പിറകെ ഓടാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. സ്റ്റാർട്ടപ്പുകളും രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളും കണ്ണ് വെയ്ക്കുന്നതും ഇവി വിപണി തന്നെയാണ്. ഇവി സ്‌കൂട്ടറുകൾ പിടിച്ച വിപണിയിലേക്കാണ് പ്യുവർ ഇവി തങ്ങളുടെ പുതിയ ഇക്കോഡ്രൈഫ്റ്റ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കുന്നത്. 99,999 രൂപയാണ് വാഹനത്തിന്റെ വില. 

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് പ്യുവർ ഇവി.രാജ്യ തലസ്ഥാനത്ത് നിന്നും ബൈക്ക് വാങ്ങുന്ന ഉപഭോക്താവിന് 99,999 എന്ന എക്‌സ് ഷോറൂം വിലയിൽ ലഭിക്കും. രാജ്യത്തെ മറ്റിടങ്ങളിൽ 1,14,999 രൂപയാണ് ബൈക്കിന്റെ വില. ബ്ലാക്ക്, ഗ്രേ, റെഡ്, ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിലാണ് കമ്പനി  ബൈക്ക് വിപണിയിലെത്തിച്ചിരിക്കുന്നത്. ഹൈദരാബാദിലെ പ്യുവർ ഇവിയുടെ നിർമ്മാണ കേന്ദ്രത്തിലായിരുന്നു കമ്പനി ബൈക്ക് വികസിപ്പിച്ചെടുത്തത്.

Advertising
Advertising

ആങ്കുലാർ ഹെഡ്ലാമ്പ്, ഫൈവ് സ്പോക്ക് അലോയ് വീലുകൾ, സിംഗിൾ പീസ് സീറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ബേസിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ് ഇക്കോഡ്രിഫ്റ്റ്. വീലുകളിൽ മുൻഭാഗത്തേതിന് 18 ഇഞ്ചും പിൻഭാഗത്ത് 17 ഇഞ്ചുമാണ്. ഡ്രൈവ്, ക്രോസ്ഓവർ, ത്രിൽ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ഉണ്ട്. ഡ്രൈവ് മോഡിസിൽ് ഉയർന്ന വേഗത മണിക്കൂറിൽ 45 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു. ക്രോസ് ഓവർ മോഡിൽ അത് മണിക്കൂറിൽ 60 കിലോമീറ്ററായി ഉയരും. ത്രിൽ മോഡിൽ ഉയർന്ന വേഗത മണിക്കൂറിൽ 75 കിലോമീറ്ററിലെത്തും.

ബൈക്കിന് കരുത്തേകുന്നത് 3 kWh ബാറ്ററിപായ്ക്കും 3 kW മോട്ടോറുമാണ്. വാഹനം പൂർണ്ണമായി ചാർജ് ചെയ്യാൻ 6 മണിക്കൂറാണ് സമയം. 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 3 മണിക്കൂർ മതി എന്ന് കമ്പനി അവകാശപ്പെടുന്നു. ഫുൾ ചാർജിൽ 130 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുമെന്ന് കമ്പനി പറയുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News