റോയൽ എൻഫീൽഡ് മോഡലുകൾക്ക് വില വർധിപ്പിക്കുന്നു

എഞ്ചിനിലോ ഫീച്ചറുകളിലോ ഒരു തരത്തിലുള്ള മാറ്റവും വരുത്താതെയാണ് കമ്പനി മോഡലുകൾക്ക് വില വർധിപ്പിച്ചിരിക്കുന്നത്.

Update: 2022-01-12 04:23 GMT
Editor : Nidhin | By : Web Desk

റോയൽ എൻഫീൽഡിനും അവരുടെ വിശ്യ വിഖ്യാത മോഡലുകൾക്കും ഇന്ത്യൻ വാഹന പ്രേമികളുടെ മനസിലും ഒരു പ്രത്യേക സ്ഥാനമുണ്ട്. റോയൽ എൻഫീൽഡിന്റെ ഏതെങ്കിലും ഒരു മോഡലിന്റെ ശബ്ദം ആസ്വദിച്ച് കേട്ടവരായിരിക്കും മിക്ക വാഹന പ്രേമികളും.

ചിലർക്കെങ്കിലും വികാരമാണ് റോയൽ എൻഫീൽഡ് മോഡലുകൾ. ബുള്ളറ്റും ക്ലാസിക്കും മാത്രം വിറ്റുകൊണ്ടിരുന്ന റോയൽ എൻഫീൽഡ് ഹിമാലയനും കോണ്ടിനന്റൽ ജിടിയുമൊക്കെ പുറത്തിറക്കിയതോടെ പുതുതലമുറയിലേക്കും റോയല് എൻഫീൽഡ് ജ്വരം പടർന്നു.

പക്ഷേ ഇനി റോയൽ എൻഫീൽഡ് മോഡലുകൾ സ്വന്തമാക്കാൻ ഇനി അൽപ്പം ചെലവേറും. ക്ലാസിക്ക് 350, മിറ്ററോർ 350, ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നീ മോഡലുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

Advertising
Advertising

ക്ലാസിക്ക് 350 ക്കും മിറ്ററോർ 350 ക്കും 3,300 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ക്ലാസിക്ക് 350യുടെ റെഡിച്ച് വേരിയന്റിന് 2,18,711 രൂപയായി വില വർധിക്കും. നേരത്തെ സെപ്റ്റംബറിലും വില വർധിപ്പിച്ച മിറ്ററോറിന് ഈ വില വർധനവോടെ 2,32,543 രൂപയാകും ഓൺ റോഡ് വില.

ഇന്റർസെപ്റ്റർ 650 ക്കും കോണ്ടിനെന്റൽ ജിടിക്കും നിറത്തിനുസരിച്ച് 4,000 മുതൽ 5,000 രൂപ വരെയാണ് വില വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്റർസെപ്റ്റർ 650 ക്ക് 3,86,946 രൂപ വരെ വില ഉയരും. കോണ്ടിനെന്റൽ ജിടിക്ക് 4,07,536 രൂപയാകും ഓൺ റോഡ് വില.

എഞ്ചിനിലോ ഫീച്ചറുകളിലോ ഒരു തരത്തിലുള്ള മാറ്റവും വരുത്താതെയാണ് കമ്പനി മോഡലുകൾക്ക് വില വർധിപ്പിച്ചിരിക്കുന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News