'വില കൂട്ടാതെ രക്ഷയില്ല'; വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിച്ച് ടാറ്റ

അടുത്ത വർഷം പാസഞ്ചർ കാറുകളുടെയും വില കൂട്ടുന്ന കാര്യം കമ്പനി ആലോചിക്കുന്നു

Update: 2022-12-15 13:55 GMT
Editor : abs | By : Web Desk
Advertising

കൂടുന്ന നിർമാണ ചെലവ് കണക്കിലെടുത്ത് വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോർസ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ 2023 ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വിലയിൽ രണ്ട് ശതമാനത്തിന്റെ വർധനയുണ്ടാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. മോഡലും വേരിയന്റിനും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും.

നിർമാണ ചെലവിലുണ്ടായിരിക്കുന്ന വർധനയാണ് വില കൂട്ടാൻ കാരണമെന്നാണ് കമ്പനി വിശദീകരിക്കുന്നത്. മൊത്തം ചെലവിലുണ്ടായിരിക്കുന്ന വർധന, വില വർധനയിലൂടെ ചെറിയൊരു ഭാരം ഇപ്പോൾ ഉപഭോക്താക്കൾക്ക് നൽകാൻ കമ്പനി നിർബന്ധിതമായിരിക്കുകയാണെന്നും ടാറ്റ വൃത്തങ്ങൾ അറിയിക്കുന്നു.

വാണിജ്യ വാഹനങ്ങൾക്ക് മാത്രമാണ് വില വർധന ഔദ്യോഗികമായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം മുതൽ പാസഞ്ചർ കാറുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വില കൂട്ടുന്ന കാര്യം കമ്പനി ആലോചിക്കുന്നതായി പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് - ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്രയെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ടാറ്റ മോട്ടോഴ്സ് മുൻപ് വിലവർധിപ്പിച്ചത് 2022 നവംബറിലാണ്. പുതിയ വിലവർധന നേരത്തെയായെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പുതുവർഷത്തിൽ വിലവർദ്ധന പ്രഖ്യാപിക്കുന്ന ആദ്യത്തെ വാഹന നിർമാതാക്കൾ ടാറ്റയല്ല. മാരുതി സുസുക്കി, റെനോ, മെഴ്സിഡസ് ബെൻസ്, ഔഡി, കിയ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ 2023-ലേക്കുള്ള വില വർധനവ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News