കുഞ്ഞന്‍ എസ്‌യുവി ടാറ്റ പഞ്ച് കളത്തിലിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

ഉത്സവ സീസണ്‍ വരുന്നതോടെ മൈക്രോ എസ്‌.യു.വി വിപണി കയ്യടക്കുമെന്നാണ് പ്രതീക്ഷ. നാലു വേരിയന്റുകളിലാണ് വാഹനം പുറത്തിറങ്ങുക.

Update: 2021-10-03 14:19 GMT
Editor : abs | By : Web Desk
Advertising

ടാറ്റയില്‍ നിന്ന് ആദ്യ കുഞ്ഞന്‍ എസ്.യു.വി പഞ്ച് നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഉത്സവ സീസണ്‍ വരുന്നതോടെ മൈക്രോ എസ്‌യുവി വിപണി കയ്യടക്കുമെന്നാണ് പ്രതീക്ഷ. നാല് വേരിയന്റുകളിലായിരിക്കും വാഹനം പുറത്തിറങ്ങുക. ടാറ്റ നിലവില്‍ പിന്തുടരുന്ന വേരിയന്റുകളില നിന്ന് മാറി  പ്യൂര്‍, അഡ്‌വഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നായിരിക്കും വിവിധ വേരിയന്റുകളുടെ പേര്. നാളെ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. ടാറ്റയുടെ മറ്റ് എസ്.യു.വികള്‍ക്ക് സമാനമായ തലയെടുപ്പും സെഗ്മന്റിലെ ആദ്യ ഫീച്ചറുകളുമായായിരിക്കും പഞ്ച് നിരത്തുകളില്‍ എത്തുക.

കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ്, വലിയ ഫ്രണ്ട് ബമ്പര്‍ മുകളില്‍ എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, റൂഫിന് ഫ്‌ളോട്ടിങ് ഇഫക്ട് നല്‍കാന്‍ ഡ്യൂവല്‍ ടോണ്‍, പില്ലറുകള്‍ക്ക് കറുപ്പ് നിറം 16 ഇഞ്ച് ഡ്യൂവല്‍-ടോണ്‍ അലോയ് വീലുകള്‍, ബോഡി ക്ലാഡിങ് എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് വൈറ്റ് ഡാഷ്‌ബോര്‍ഡ് ആണ് ടാറ്റ പഞ്ചിന്റെ ഇന്റീരിയറില്‍ ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മുതിര്‍ന്നവര്‍ക്ക് വിശാലവും സൗകര്യപ്രദവുമായ ഇടം നല്‍കും. വാഹനത്തിന്റെ നിറത്തിന് സമാനമായ എസി വെന്റ്റ് ലൈനിങ് ആകര്‍ഷകമാണ്. ക്യാബിനില്‍ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളടക്കമുള്ള മൈക്രോ എസ്.യു.വിയാണ് പഞ്ച്.



Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News