കാത്തിരിപ്പിന് അവസാനം; ഹിലക്സ് പിക്കപ്പ് ട്രക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട

2022 മാർച്ചിൽ ഹിലക്സ് ലോഞ്ച് ചെയ്യുമെന്നും വാഹനത്തിന്റെ വിതരണം ഏപ്രിലിൽ ആരംഭിക്കുമെന്നും ടൊയോട്ട വ്യക്തമാക്കി

Update: 2022-01-20 10:30 GMT
Editor : abs | By : Web Desk
Advertising

ആഗോള വിപണിയിൽ തരംഗമായ ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. 2022 മാർച്ചിൽ ഹിലക്സ് ലോഞ്ച് ചെയ്യുമെന്നും വാഹനത്തിന്റെ വിതരണം ഏപ്രിലിൽ ആരംഭിക്കുമെന്നും ടൊയോട്ട വ്യക്തമാക്കി.

സൂപ്പർ വൈറ്റ്, ഗ്രേ മെറ്റാലിക്, ഇമോഷണൽ റെഡ്, വൈറ്റ് പേൾ ക്രിസ്റ്റൽ, സിൽവർ മെറ്റാലിക്, ഗ്രേ എന്നീ നിറത്തിലാണ് വാഹനം വരുന്നത്. സൂപ്പർ വൈറ്റും ഗ്രേ മെറ്റാലിക്കും മാനുവൽ ട്രിമ്മിൽ മാത്രമേ വിൽക്കൂ, മറ്റ് മൂന്ന് ഷേഡുകൾ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ ലഭിക്കും. ആക്ടീവ് ട്രാക്ഷൻ കൺട്രോൾ, ഓട്ടോ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ തുടങ്ങിയ അസിസ്റ്റീവ് ഫീച്ചറുകളുമായാണ് ടൊയോട്ട ഹിലക്സ് വരുന്നത്.

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുമ്പോൾ പരമാവധി 204 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ബന്ധിപ്പിക്കുമ്പോൾ 500 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു.

ഏഴ് എയർബാഗുകൾ, ടയർ ആംഗിൾ മോണിറ്റർ, ഇലക്ട്രോണിക് റിയർ ഡിഫറൻഷ്യൽ ലോക്ക്, ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. സോഫ്റ്റ് അപ്ഹോൾസ്റ്ററിയിലും മെറ്റാലിക് ആക്സന്റിലുമാണ് വാഹനത്തിന്റെ ഉൾവശം ഒരുക്കിയിരിക്കുന്നത്.

ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. പുറംഭാഗത്ത് ക്രോം സറൗണ്ടോടുകൂടിയ പിയാനോ-ബ്ലാക്ക് ട്രപസോയിഡൽ ഗ്രില്ലോടുകൂടിയ ഒരു ബോൾഡ് ഫ്രണ്ട് ഫാസിയയാണ് വാഹനത്തിനുള്ളത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News