'വാഹനങ്ങളിലെ തകരാറുകള്‍ അനായാസം കണ്ടെത്തും'; ഇലക്ട്രിക്കല്‍ ഡയഗ്‌നോസിസ് ടൂളുമായി ടിഎക്‌സ് 9

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്കല്‍ ഡയഗ്നോസിസ് ടൂളായ ഇതിന് 'ഡിസീറോ വണ്‍' എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്

Update: 2021-10-02 05:36 GMT
Editor : Dibin Gopan | By : Web Desk
Advertising

ഏത് വാഹന ഉടമയുടെും പ്രധാന ആകുലതകളിലൊന്നാണ് വാഹനം പണിമുടക്കുമോ എന്നത്. യാത്രയ്ക്കിടെ വാഹനത്തിനുണ്ടാകാന്‍ സാധ്യതയുള്ള തകരാറുകള്‍ നേരത്തേ അറിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കാത്തവരും കുറവല്ല. ഇലക്ട്രിക് വാഹനനമാണെങ്കില്‍ അതിന്റെ തകരാറുകള്‍ കണ്ടുപിടിക്കുന്നതിലുള്ള സങ്കീര്‍ണ്ണത കുറച്ചുകൂടി കൂടുതലുമാവാറുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലെ തകരാറുകള്‍ അനായാസം കണ്ടെത്താനുള്ള അതിനൂതന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ടിഎക്സ്9. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്കല്‍ ഡയഗ്നോസിസ് ടൂളായ ഇതിന് 'ഡിസീറോ വണ്‍' എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്.

മറ്റു വാഹന നിര്‍മാതാക്കളില്‍നിന്ന് വ്യത്യസ്തമായി, ആറു ഘട്ടങ്ങളിലായുള്ള ക്വാളിറ്റി ചെക്ക് ഇന്‍സ്പെക്ഷനു ശേഷമാണ് വാഹനം ഡീലര്‍മാരിലേക്ക് എത്തുന്നത്. വാഹനം ഉപയോക്താക്കളിലേക്ക് എത്തിയ ശേഷമുള്ള തകരാറുകള്‍ പരിഹരിക്കാനാണ് 'ഡിസീറോ വണ്‍' കമ്പനി സര്‍വീസ് സെന്ററുകളിലെ ടെക്‌നീഷ്യന്മാര്‍ക്ക് നല്‍കുന്നത്. ഇതുവഴി വാഹനത്തിന്റെ തകരാര്‍ അതി വിദഗ്ധമായി സെക്കന്‍ഡുകള്‍ക്കുള്ളില്‍ കണ്ടുപിടിക്കാം. ഇതിലൂടെ വാഹനത്തിന്റെ ചെറിയ തകരാറുകള്‍ പരിഹരിച്ച് വലിയ തകരാറുകളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ കഴിയും.പരിഹരിക്കാനാവാത്ത തകരാറുമായി ടിഎക്സ് 9 ന്റെ ഒരു ഉപയോക്താവിനും ഒന്നിലധികം തവണ സര്‍വീസ് സെന്ററില്‍ എത്തേണ്ടിവരരുത് എന്നതാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

വാഹനത്തിനുണ്ടാകുന്ന ചെറിയ തകരാറുകള്‍ പോലും അതിവിദഗ്ധരായ ടെക്‌നീഷ്യന്മാരിലൂടെ 'ഡിസീറോ വണ്‍' ഉപയോഗിച്ച് കണ്ടുപിടിച്ച് പരിഹരിക്കുന്നതിലൂടെ വാഹനത്തിന്റെ സര്‍വീസിനായുള്ള അധിക ചെലവ് ഒഴിവാക്കാനാകുന്നു. മാത്രമല്ല, വാഹനത്തിന്റെ ഫീച്ചേഴ്‌സ് ഇംപ്രൂവ് ചെയ്യുന്നതിന്റെ ഭാഗമായി, കസ്റ്റമേഴ്സില്‍ നിന്ന് ഡീലര്‍മാര്‍ വഴി അഭിപ്രായങ്ങള്‍ തേടി അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരാനും ടിഎക്‌സ്9 ശ്രദ്ധിക്കുന്നുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News