മുഖം മുനുങ്ങിയ ടിഗ്വാന് വഴിയൊരുക്കാൻ; ഓൾസ്‌പേസ്, ടി-റോക്ക് എസ്‌യുവികളെ പിൻവലിച്ച് ഫോക്‌സ്‌വാഗൺ ഇന്ത്യ

2020 ൽ നിരത്തൊഴിഞ്ഞ മോഡലിനേക്കാൾ കിടിലൻ ഗെറ്റപ്പിലാണ് ടിഗ്വാന്റെ പുതിയ വരവ്. പുതുതലമുറ വാഹനങ്ങളിലെ ഡിസൈൻ ശൈലിയും ഓൾസ് പേസിൽ നിന്ന് കടമെടുത്ത ഫീച്ചറുകളും ഉൾപ്പെടുത്തിയായിരിക്കും ടിഗ്വാൻ എത്തുക.

Update: 2021-11-30 12:52 GMT
Editor : abs | By : Web Desk
Advertising

ഒരിടവേളക്ക് ശേഷം മുഖം മിനുക്കി വരുന്ന ടിഗ്വാനിനായി ഓൾസ്‌പേസ്, ടി-റോക്ക് എസ്‌യുവികളെ  ഇന്ത്യൻ വിപണിയിൽ നിന്ന് ഫോക്‌സ്‌വാഗൺ പിൻവലിച്ചു. ഡിസംബർ ഏഴിനാണ് കൂടുതൽ മോഡേൺ ലുക്കിൽ ടിഗ്വാൻ 5 സീറ്റർ ഇന്ത്യൻ നിരത്തിലിറങ്ങുന്നത്.

2017-ലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ 5 സീറ്റർ എസ്‌യുവിയായ ടിഗ്വാനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ടിഗ്വാന്റെ 7 സീറ്റർ മോഡൽ ഓൾസ്‌പേസ് അവതരിപ്പിച്ചതോടെ 5 സീറ്റർ ടിഗ്വാൻ വിടവാങ്ങി. 2021 മെയ് മാസത്തിൽ തന്നെ വാഹനം വിപണിയിൽ അവതരിപ്പിക്കാനായിരുന്നു കമ്പനി ഉദ്ധേശിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ടിഗ്വാന്റെ വരവ് വീണ്ടും നീളുകയായിരുന്നു.

2020 ൽ നിരത്തൊഴിഞ്ഞ മോഡലിനേക്കാൾ കിടിലൻ ഗെറ്റപ്പിലാണ് ടിഗ്വാന്റെ പുതിയ വരവ്. പുതുതലമുറ വാഹനങ്ങളിലെ ഡിസൈൻ ശൈലിയും ഓൾസ് പേസിൽ നിന്ന് കടമെടുത്ത ഫീച്ചറുകളും ഉൾപ്പെടുത്തിയായിരിക്കും ടിഗ്വാൻ എത്തുക. സ്മാർട്ട് ഫോൺ കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ തുടങ്ങി അകത്തളത്തിന് കൂടുതൽ പ്രീമിയം ഭാവമൊരുക്കും.

മുമ്പ് കരുത്തേകിയിരുന്ന ഡീസൽ എൻജിനെ പാടെ ഉപേക്ഷിച്ചാണ് ടിഗ്വാൻ തിരിച്ചെത്തുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും അഞ്ച് സീറ്റർ ടിഗ്വാനും കുതിപ്പേകുന്നതെന്നാണ് റിപ്പോർട്ട്. 190 ബിഎച്ച്പി പവറും 320 എൻഎം ടോർക്കുമാണ് ഇത് ഉദ്പാദിക്കുക

ടിഗ്വാൻ ഓൾസ്‌പെയ്‌സും ടി-റോക്കിന്റെയും പരിഷ്‌കരിച്ച പതിപ്പ് ഫോക്‌സ്‌വാഗൺ ആഗോള വിപണിയിൽ ഈ വർഷം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെറിയ ഇടവേളക്ക് ശേഷം ടിഗ്വാൻ ഓൾസ്‌പെയ്‌സും ടി-റോക്കും അടുത്ത വർഷം ഇന്ത്യയിൽ തിരിച്ചെത്തിയേക്കാം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News