യമഹ സല്യൂട്ടോ ആര്‍എക്സ് വരുന്നു; 82 കിലോമീറ്റര്‍ മൈലേജ്, വില 46,400 രൂപ

Update: 2018-05-10 13:08 GMT
Editor : admin
യമഹ സല്യൂട്ടോ ആര്‍എക്സ് വരുന്നു; 82 കിലോമീറ്റര്‍ മൈലേജ്, വില 46,400 രൂപ

യമഹയില്‍ നിന്നു പുതിയൊരു അതിഥി കൂടി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നു.

യമഹയില്‍ നിന്നു പുതിയൊരു അതിഥി കൂടി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നു. സല്യൂട്ടോ ആര്‍എക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ബൈക്ക് രാജ്യത്തെ മധ്യവര്‍ഗ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ മൈലേജും താരതമ്യേന കുറഞ്ഞ വിലയുമാണ് സല്യൂട്ടോയുടെ പ്രധാന സവിശേഷത. കാണാന്‍ അത്ര സുന്ദരനല്ലെങ്കിലും പെട്രോള്‍ വില അടിസ്ഥാനമാക്കി ഇരുചക്രവാഹനത്തിന് ജീവന്‍ കൊടുക്കുന്നവര്‍ക്ക് ആശ്വാസമായിരിക്കും സല്യൂട്ടോയുടെ ഇന്ധനക്ഷമത. ഒരു ലിറ്റര്‍ പെട്രോളിന് 82 കിലോമീറ്റര്‍ മൈലേജാണ് സല്യൂട്ടോ വാഗ്ദനം ചെയ്യുന്നത്. 46,400 രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. ഇന്ത്യന്‍ റോഡുകളുടെ അവസ്ഥ കണ്ടറിഞ്ഞാണ് 110 സിസി എന്‍ജിനുമായി സല്യൂട്ടോ എത്തുന്നത്. ഇന്ത്യയിലെ ഇരുചക്രവാഹന വിപണി വളരെ വലുതാണെന്നും സല്യൂട്ടോയെ ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യമഹ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മസാകി അസാനോ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News