56 കിലോമീറ്റര്‍ വേഗതയില്‍ ഇടിച്ചാല്‍ റെനോ ക്വിഡിന് എന്ത് സംഭവിക്കും ?

Update: 2018-05-26 23:03 GMT
56 കിലോമീറ്റര്‍ വേഗതയില്‍ ഇടിച്ചാല്‍ റെനോ ക്വിഡിന് എന്ത് സംഭവിക്കും ?
Advertising

ഇന്ത്യന്‍ വാഹനവിപണിയില്‍ കുറഞ്ഞകാലം കൊണ്ട് ജനപ്രിയമായ കാറായിരുന്നു റെനോ പുറത്തിറക്കിയ ക്വിഡ്.

ഇന്ത്യന്‍ വാഹനവിപണിയില്‍ കുറഞ്ഞകാലം കൊണ്ട് ജനപ്രിയമായ കാറായിരുന്നു റെനോ പുറത്തിറക്കിയ ക്വിഡ്. റെനോയുടെ തന്നെ ഡസ്റ്ററിന്റെ ജൂനിയര്‍ എന്ന വിശേഷണം കൈമുതലാക്കി എത്തിയ ക്വിഡ് സ്വപ്നതുല്യമായ കുതിപ്പാണ് വിപണിയില്‍ നടത്തിയത്. വിലക്കുറവും ഭംഗിയും ഇന്ധനക്ഷമതയുമൊക്കെ ആയിരുന്നു ക്വിഡിലേക്ക് ഇത്രത്തോളം ആളുകളെ ആകര്‍ഷിച്ചത്. ഇതുപോലെ ഏറെ ആഘോഷത്തോടെ ഹോണ്ട പരിചയപ്പെടുത്തിയ കോംപാക്ട് എംപിവി വാഹനമായിരുന്നു മൊബീലിയോ. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള വാഹനമെന്ന നേട്ടം കൊയ്യാനും മൊബീലിയോയ്ക്ക് കഴിഞ്ഞു.

എന്നാല്‍ ഈ രണ്ടു കാറുകളുടെയും സുരക്ഷ പരിതാപകരമാണെന്നാണ് ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ നാലാം റൗണ്ട് പരിശോധനയിലാണ് ക്വിഡും മൊബീലിയോയും പരാജയപ്പെട്ടത്. ഡ്രൈവര്‍ സൈഡ് എയര്‍ ബാഗ് കൂടി ഘടിപ്പിച്ച ശേഷം പങ്കെടുത്ത ക്രാഷ് ടെസ്റ്റില്‍ ക്വിഡിന് 1 സ്റ്റാര്‍ റേറ്റിങ് മാത്രമാണ് ലഭിച്ചത്. മൊബീലിയോയുടെ അടിസ്ഥാന വേരിയന്റിന് പൂജ്യം സ്റ്റാര്‍ റേറ്റിങും എയര്‍ ബാഗുകളുള്ള വേരിയന്റുകള്‍ക്ക് 3 സ്റ്റാര്‍ റേറ്റിങും ലഭിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ ക്രാഷ് ടെസ്റ്റിലും ക്വിഡ് പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കി വീണ്ടും ക്വിഡ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ ഡ്രൈവറുടെ സുരക്ഷ മാത്രം ഉറപ്പാക്കുന്ന എയര്‍ബാഗിലൂടെയാണ് ക്വിഡ് ഒരു സ്റ്റാര്‍ നേടിയെടുത്തത്. 56 കിലോമീറ്റര്‍ വേഗതയില്‍ ചുമരില്‍ ഇടിപ്പിച്ചായിരുന്നു ക്രാഷ് ടെസ്റ്റ്.

Full ViewFull View
Tags:    

Similar News