വണ്ടിയെടുത്തോളൂ, പണം പിന്നെ മതി; വമ്പൻ ഓഫറുമായി മഹീന്ദ്ര

ഇഎംഐക്ക് കാഷ് ബാക്ക് ഓഫറും ആകർഷകമായ പലിശയും കമ്പനി വാഗ്ദാനം ചെയ്യുന്നു

Update: 2021-06-02 12:00 GMT
Editor : abs | By : Web Desk
Advertising

മുംബൈ: കോവിഡ് മഹാമാരിയെ തുടർന്ന് നിലച്ചുപോയ വിൽപ്പന തിരികെ പിടിക്കാൻ വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഉപഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞുള്ള ഓഫറുകളാണ് കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചത്.

Own Now and Pay after 90 days എന്ന ഓഫറാണ് ഇതിൽ പ്രധാനപ്പെട്ടതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പദ്ധതിക്ക് കീഴിൽ ഉപഭോക്താക്കൾക്ക് ഏതു മഹീന്ദ്ര വാഹനവും സ്വന്തമാക്കാം. 90 ദിവസത്തിന് ശേഷമാണ് വാഹനങ്ങളുടെ ഇഎംഐ ആരംഭിക്കുക. ഇഎംഐക്ക് കാഷ് ബാക്ക് ഓഫറും ആകർഷകമായ പലിശയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മറ്റു വാഹനനിർമാതാക്കളെ പോലെ മഹീന്ദ്രക്കും മെയ് മറക്കാനാഗ്രഹിക്കുന്ന മാസമാണ്. ആഭ്യന്തര വിപണിയിൽ 8004 യൂണിറ്റ് യാത്രാവാഹനങ്ങൾ മാത്രമാണ് കമ്പനിക്ക് മെയിൽ വിൽക്കാനായത്. ഏപ്രിലിൽ ഇത് 18285 യൂണിറ്റായിരുന്നു; 56 ശതമാനത്തിന്റെ ഇടിവ്.

വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 53 ശതമാനം ഇടിവാണ് ഉണ്ടായത്. ഏപ്രിലിൽ 16147 യൂണിറ്റ് വാഹനങ്ങൽ വിറ്റ വേളയിൽ മെയ് മാസത്തിൽ 7508 വാഹനങ്ങൾ മാത്രമാണ് വിൽക്കാനായത്. 1935 യൂണിറ്റ് ആണ് കയറ്റുമതി. ഏപ്രിലിൽ ഇത് 2005 യൂണിറ്റായിരുന്നു.

അതിനിടെ, വിവണിയിൽ മഹീന്ദ്രയുടെ സെക്കൻഡ് ജനറേഷൻ ഥാർ എസ്.യു.വിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എട്ടു മാസം മുമ്പ് അവതരിപ്പിച്ച ഓഫ് റോഡ് വാഹനത്തിന്റെ ബുക്കിങ് 55000 കടന്നു. ഓരോ മാസവും ശരാശരി അയ്യായിരം ബുക്കിങ്ങുകളാണ് എസ്.യു.വിന് ഉള്ളതെന്ന് കമ്പനി പറയുന്നു. ഡൽഹിയിൽ 12.11 ലക്ഷമാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News