പ്രളയ ദുരിത ബാധിതരെ സഹായിക്കന്‍ ബഹ്റൈനിൽ സ്നേഹ കൂട്ടായ്മ

ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഒരുക്കിയ പാലക്കാട് ഫെസ്റ്റ് വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Update: 2018-09-20 21:45 GMT

പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ ബഹ്റൈനിൽ പാലക്കാട്ട് നിവാസികളുടെ കൂട്ടായ്മ വേറിട്ട സംഗമം സംഘടിപ്പിച്ചു. ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഒരുക്കിയ പാലക്കാട് ഫെസ്റ്റ് വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട കേരള ജനത ലോകത്തിന് മാതൃകയാണെന്നും കേരളത്തിൻ്റെ പുനർനിർമാണത്തിന് മുഴുവൻ പ്രവാസി മലയാളികളുടെയും പിന്തുണയുണ്ടാകണമെന്നും വി.ടി ബൽറാം എം.എൽ.എ പറഞ്ഞു. നവകേരള സൃഷ്ടിക്കായ് നമുക്ക് കൈകോർക്കാം എന്ന പ്രമേയത്തിൽ ഒ.ഐ.സി.സി ജില്ല കമ്മിറ്റി ഒരുക്കിയ പാലക്കാട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertising
Advertising

ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രളയ ബാധിതർക്ക് പ്രഖ്യാപിച്ച വീട് നിർമാണത്തിനുള്ള സഹായത്തിൻ്റെ ആദ്യ ഗഡു ചടങ്ങിൽ വെച്ച് എം.എൽ.എ ക്ക് കൈമാറി. കെ.പി.സി.സി പ്രളയബാധിതർക്കായി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ച് നൽകുന്നത്.

കേരളത്തിലെ ദുരിത മേഖലകളിൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ബഹ്‌റൈൻ സ്വദേശിനിയായ സാമൂഹ്യ പ്രവർത്തക ഫാത്തിമ അൽ മൻസൂരിയെ ചടങ്ങിൽ ആദരിച്ചു. ജില്ലയിൽ നിന്ന് പ്രവാസ ലോകത്ത്‌ മികവ് തെളിയിച്ച വിശിഷ്ട വ്യക്തിത്വങ്ങൾക്ക് എക്സലൻസ് അവാർഡുകൾ വി.ടി ബൽറാം എം.എൽ.എ സമ്മാനിച്ചു.

Full View

സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് ജോജി ലാസർ അദ്ധ്യക്ഷനായിരുന്നു. സാമൂഹ്യ ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു . അറേബ്യൻ മെലഡീസ് കലാകാരൻമാർ അവതരിപ്പിച്ച സംഗീത വിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി.

Tags:    

Writer - ജിബിന്‍ തോമസ്

contributor

Editor - ജിബിന്‍ തോമസ്

contributor

Web Desk - ജിബിന്‍ തോമസ്

contributor

Similar News