ദേശീയ ദിനത്തില്‍ വിസ്മയം തീര്‍ത്ത് ബഹ്റൈന്‍

ബഹ്റൈൻ ഇന്‍റര്‍ർനാഷണൽ സർക്യൂട്ടിലും ബഹ്റൈൻ കൾച്ചറൽ സെന്‍ററിലുമായിരുന്നു മുഖ്യ പരിപാടികൾ

Update: 2018-12-17 02:57 GMT

ബഹ്റൈന്‍റെ നാല്പത്തിയേഴാമത് ദേശീയ ദിനവും രാജാവിന്‍റെ സ്ഥാനാരോഹണത്തിന്‍റെ പത്തൊന്‍പതാമത് വാർഷിക ദിനവും ബഹ്റൈൻ ജനത വളരെ സന്തോഷത്തോടെയാണ് ആഘോഷിച്ചത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ആഘോഷച്ചടങ്ങുകളിൽ പങ്കെടുത്തു. ബഹ്റൈൻ ജനതക്ക് ഭരണാധികാരികൾ ദേശീയദിനാശംസകൾ നേർന്നു.

വിപുലമായ രീതിയിലുള്ള ആഘോഷ പരിപാടികളാണ് സർക്കാർ മന്ത്രാലയങ്ങളുടെയും വിവിധ ഗവർണറേറ്റുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്. ബഹ്റൈൻ ഇന്‍റര്‍ർനാഷണൽ സർക്യൂട്ടിലും ബഹ്റൈൻ കൾച്ചറൽ സെന്‍ററിലുമായിരുന്നു മുഖ്യ പരിപാടികൾ. ദേശീയ പതാകയും ചുവപ്പും വെളുപ്പും വർണങ്ങളിലുള്ള തോരണങ്ങളും കൊണ്ട് അലങ്കരിച്ച വാഹനങ്ങളുടെ കാഴ്ചകളായിരുന്നു രാവിലെ മുതൽ പ്രധാന പാതകളിലെല്ലാം. ദേശീയദിനാഘോഷം പ്രമാണിച്ച് ഇന്നും നാളെയുമായി രണ്ട് ദിവസത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആഘോഷപരിപാടികൾ നാളെയും തുടരും.

Tags:    

Similar News