ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചു

ഈ മാസം 25 മുതലാണ് വിദ്യാർഥികൾ സ്കൂളിലെത്തിയുള്ള പഠനം ആരംഭിക്കുക

Update: 2020-10-12 08:32 GMT
വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി ജോയൻറ് സപ്പോർട്ട് സെൻറർ സന്ദർശിച്ചപ്പോൾ

ബഹ് റൈനിൽ സർക്കാർ സ്കൂളുകളിൽ ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചു. ടീംസ് അപ്ളിക്കേഷൻ ഉപയോഗിച്ചും വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് ഉപയോഗിച്ചുമാണ് ക്ലാസുകൾ തുടങ്ങിയത്.

വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി ജോയൻറ് സപ്പോർട്ട്​ സെൻറർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഈ മാസം 25 മുതലാണ് വിദ്യാർഥികൾ സ്കൂളിലെത്തിയുള്ള പഠനം ആരംഭിക്കുക. രാജ്യത്തെ സ്വകാര്യ സ്​കൂളുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി പഠനം ആരംഭിച്ചിരുന്നു.

Tags:    

Similar News