സൗന്ദര്യം കൂടി, മോഡലിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു!

ജോലി ലഭിച്ചതിന് പിന്നാലെ മോഡൽ ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പാണ് പുലിവാലായത്.

Update: 2021-02-18 11:18 GMT

പല കാരണങ്ങൾ കൊണ്ട് ജോലിയിൽ നിന്നു പിരിച്ചുവിട്ടവരെ കണ്ടിട്ടുണ്ട്. എന്നാൽ സൗന്ദര്യം കൂടിയതു കൊണ്ട് ജോലി നഷ്ടമായവരെ കണ്ടിട്ടുണ്ടോ? അത്തരമൊരു അനുഭവമാണ് റൊമാനിയൻ മുൻ മോഡൽ ക്ലൗഡിയ അർഡെലീന് ഉണ്ടായത്. സൗന്ദ്യരം കൂടുതലുണ്ടെന്ന് പറഞ്ഞ് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഇവർ പറഞ്ഞു.

റൊമാനിയൻ ന്യൂമോണിയ ക്ലിനിക് ഹോസ്പിറ്റലിലെ ജീവനക്കാരി ആയിരുന്നു ഇവർ. നിയമത്തിലും യൂറോപ്യൻ എത്തിക്‌സിലും ബിരുദമുള്ള ഇവരോട് കമ്പനി രാജി ആവശ്യപ്പെടുകയായിരുന്നു. ജോലി ലഭിച്ചതിന് പിന്നാലെ ക്ലൗഡിയ ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പാണ് പുലിവാലായത്.

Advertising
Advertising

സൗന്ദര്യം കൊണ്ടാണ് ജോലി ലഭിച്ചത് എന്നാണ് പോസ്റ്റിന് താഴെ നിരവധിയാളുകൾ കമന്റ് ചെയ്തത്. വിമർശനം രൂക്ഷമായതോടെ ആശുപത്രി ബോർഡ് മോഡലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.

ആശുപത്രി അധികൃതരുടെ തീരുമാനത്തെ ശക്തമായ ഭാഷയിലാണ് ക്ലൗഡിയ വിമർശിച്ചത്. 'ചിലയാളുകളുടെ പ്രതികരണങ്ങൾ തീർത്തും ഉപരിപ്ലവമായിരുന്നു. ജോലിക്ക് വേണ്ട നൈപുണ്യവും വിദ്യാഭ്യാസ യോഗ്യതയും എനിക്കുണ്ട്. അഭിഭാഷകയും നോട്ടറിയുമാണ്. സ്വന്തമായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ റൊമാനിയയിൽ ചില മുൻധാരണകൾ ഉണ്ട്. ഒരാളുടെ പ്രൊഫഷണൽ കരിയറിനെ സൗന്ദര്യം ബാധിക്കാനോ തടസ്സമാകാനോ പാടില്ല' - അവർ കുറിച്ചു.

നിയമനത്തിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഒഴിവാക്കാനാണ് ഇവരെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടത് എന്ന് ക്ലജ് കൗൺസിൽ പ്രസിഡണ്ട് അലിൻ ടിസെ പറയുന്നു. ജോലിയിൽനിന്ന് ഇവരെ പിരിച്ചുവിട്ടതിൽ ഖേദമുണ്ടെന്നും ടിസെ കൂട്ടിച്ചേർത്തു.

Tags:    

Similar News