''താനാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയേനെ''; എം. വി ഗോവിന്ദനെതിരെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍
''പാർട്ടി ക്ലാസ് എടുക്കുന്ന ഒരാൾ മാർക്സിസത്തിൽ നിന്ന് വ്യതിചലിച്ചു സംസാരിക്കാൻ പാടില്ലായിരുന്നു, ഭൗതിക വാദത്തിൽ നിന്നും ആത്മീയ വാദത്തിലേക്ക് കമ്മ്യൂണിസ്റ്റുകൾ വഴുതി പോകരുത്''
വൈരുദ്ധ്യാത്മക ഭൗതിക വാദത്തില്‍ എം. വി ഗോവിന്ദന്‍റെ പ്രസ്താവന തെറ്റാണ്. താനാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയേനെ. ഭൗതിക വാദത്തിൽ നിന്നും ആത്മീയ വാദത്തിലേക്ക് കമ്മ്യൂണിസ്റ്റുകൾ വഴുതി പോകരുത്.
പാർട്ടി ക്ലാസ് എടുക്കുന്ന ഒരാൾ മാർക്സിസത്തിൽ നിന്ന് വ്യതിചലിച്ചു സംസാരിക്കാൻ പാടില്ലായിരുന്നു. ലോകം ഉള്ളടത്തോളം കാലം വൈരുദ്ധ്യാത്മക ഭൗതിക വാദത്തിനു പ്രസക്തി ഉണ്ട്. വിയോജിപ്പ് അറിയിക്കാൻ എം വി ഗോവിന്ദനെ വിളിച്ചെങ്കിലും കിട്ടിയില്ല. കമ്മ്യൂണിസ്റ്റുകൾ ശബരിമലയെ കുറിച്ച് ചർച്ച നടത്തുന്നത് അനാവശ്യമാണ്. ശബരിമലയിൽ ആളുകൾ പോകുകയോ പോകാതിരിക്കുകയോ ചെയ്യട്ടെ എന്നും ബർലിൻ പറഞ്ഞു. അതേസമയം
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് മാപ്പ് പറയാന്‍ കാത്തിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന് നിരാശയായിരുന്നു ഫലം. എങ്കിലും മരിക്കും മുമ്പ് ആഗ്രഹം നടക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം കണ്ണൂരിലെ വീട്ടില്‍ കഴിയുന്നത്. പൊറുക്കാനാവാത്ത തെറ്റുകളൊന്നും പിണറായിയോട് ചെയ്തിട്ടില്ലന്നാണ് ബെര്‍ലിന്‍റെ വിശ്വാസം.
അതുകൊണ്ട് തന്നെ ഇന്നലെ രാത്രി വൈകുവോളം ബെര്‍ലിന്‍ പിണറായിയെ കാത്തിരുന്നു. നേരില്‍ കാണണമെന്ന് ബര്‍ലിന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷം ഇതാദ്യമായായിരുന്നു ഇന്നലെ പിണറായി വിജയന്‍ നാട്ടിലെത്തിയത്. രാവിലെ മുഖ്യമന്ത്രിയുടെ പെരളശേരിയിലെ ആദ്യ പരിപാടി മുതല്‍ രാത്രി കാസര്‍കോട് നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു പോകും വരെ ബെര്‍ലിന്‍ കാത്തിരുന്നു. പക്ഷെ പിണറായി വന്നില്ല