ബി.ജെ.പി തരുന്ന പണം വാങ്ങിക്കോളൂ, പക്ഷേ വോട്ട് തൃണമൂലിന് ചെയ്യണം; അഭിഷേക് ബാനര്‍ജി
ബി.ജെ.പി നല്‍കുന്ന പണം വാങ്ങിക്കോളു, എന്നാല്‍ വോട്ട് തൃണമൂലിന് ചെയ്യണമെന്നും അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വോട്ടര്‍മാരെ ബി.ജെ.പി പണം കൊടുത്ത് സ്വാധീനിക്കുകയാണെന്ന ആരോപണവുമായി എംപിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായി അഭിഷേക് ബാനര്‍ജി. ബി.ജെ.പി നല്‍കുന്ന പണം വാങ്ങിക്കോളു, എന്നാല്‍ വോട്ട് തൃണമൂലിന് ചെയ്യണമെന്നും അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് പുറത്തുള്ള സംസ്‌കാരം ബംഗാളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടമാണിതെന്നും തുടര്‍ച്ചയായ മൂന്നാം തവണയും ബംഗാള്‍ തൃണമൂല്‍ തന്നെ ഭരിക്കുമെന്നും അഭിഷേക് ശര്‍മ്മ പറഞ്ഞു.
തൊണ്ടയില്‍ മുറിവേറ്റാല്‍ പോലും താന്‍ ബംഗാളിനും മമതയ്ക്കും ജയ് വിളിക്കും, ഒരു കാരണവശാലും മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തല താഴ്ത്തില്ലെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി. സൗത്ത് പര്‍ഗാനസ് ജില്ലയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിന് 250ലധികം സീറ്റുകള്‍ ലഭിക്കുമെന്നും ബി.ജെ.പി ഇരട്ട അക്കം കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.