ശബരിമല; വിശ്വാസികൾ യുവതീപ്രവേശന വിലക്ക് ചോദ്യം ചെയ്ത് ഹരജി നൽകിയോ? ജസ്റ്റിസ് ബി.വി നാഗരത്ന

ശബരിമല റഫറൻസിൽ സുപ്രിംകോടതി ഭരണഘടനാ ബഞ്ചിൽ കേന്ദ്രസർക്കാർ വാദം തുടരുന്നതിനിടെയാണ് ചോദ്യം

Update: 2026-04-08 12:06 GMT

ഡൽഹി: ശബരിമലയിലെ വിശ്വാസികൾ യുവതീപ്രവേശന വിലക്ക് ചോദ്യം ചെയ്ത് ഹരജി നൽകിയോ എന്ന് ജസ്റ്റിസ് ബി.വി നാഗരത്ന. ക്ഷേത്രവുമായി ബന്ധമില്ലാത്തവർ നൽകുന്ന ഹരജി പരിഗണിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് ചോദിച്ചു. ശബരിമല റഫറൻസിൽ സുപ്രിംകോടതി ഭരണഘടനാ ബഞ്ചിൽ കേന്ദ്രസർക്കാർ വാദം തുടരുന്നതിനിടെയാണ് ചോദ്യം.

ആദ്യ ദിനത്തിന്‍റെ തുടർച്ചയായി സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് ഇന്നും വാദിക്കുന്നത്. ഹൈന്ദവമതത്തിലെ അത്യന്താപേക്ഷിതമായ ആചാരങ്ങൾ കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും കോടതികൾക്കുള്ള പരിമിതിയാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.ഭരണഘടനാ ധാർമികത,തുല്യഅവകാശം സംബന്ധിച്ച വ്യാഖ്യാനങ്ങളും കോടതിയിൽ അവതരിപ്പിച്ചു.

സ്ത്രീകൾക്ക് ശബരിമലയിൽ വിവേചനമില്ലെന്നും നിശ്ചിത പ്രായത്തിലുള്ള സ്ത്രീകളെ മാത്രം ബാധിക്കുന്ന നിയന്ത്രണമാണെന്നും കേന്ദ്രം വാദിച്ചു.പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധപ്പെട്ടത് കൂടിയാണിത്.നൂറ്റാണ്ടുകളായി നിലനിന്ന സാമൂഹ്യ തിന്മയായ അയിത്തമായി താരതമ്യം ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്നും തുഷാർ മേത്ത പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News