'നിങ്ങൾ ഇന്ത്യക്കാരെ ജോലിക്ക് എടുക്കുമോ?'; വൈറലായി ഇന്ത്യൻ വംശജന്‍റെ ട്വീറ്റിന് ഇറാൻ എംബസി നൽകിയ മറുപടി

മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് എക്സിൽ മറുപടി നൽകിയത്

Update: 2026-04-08 12:43 GMT

മുംബൈ: ഇന്ത്യക്കാരെ ജോലിക്കെടുക്കാറുണ്ടോ എന്ന് ഇന്ത്യൻ വംശജന്‍റെ ചോദ്യത്തിന് ഇറാൻ എംബസി നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് എക്സിൽ മറുപടി നൽകിയത്.

നിങ്ങളുടെ മീഡിയ ടീമിൽ ഇന്ത്യക്കാരെ നിയമിക്കാറുണ്ടോ എന്ന ചോദ്യത്തിന്, നിലവിൽ ടീമിൽ മുഴുവൻ ഇറാൻ സ്വദേശികളാണെന്നായിരുന്നു എംബസിയുടെ പ്രതികരണം. എന്നാൽ ഇന്ത്യൻ പ്രതിഭകളെ നിയമിക്കുന്നത് വളരെ നല്ലൊരു ആശയമാണെന്നും ഭാവിയിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് അത് ഗൗരവമായി പരിഗണിക്കുമെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചു. ഇന്ത്യയോടുള്ള തങ്ങളുടെ പ്രത്യേക താല്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു.

Advertising
Advertising

നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചത്. "ഒരു വെയ്റ്റിംഗ് ലിസ്റ്റ് തുടങ്ങിക്കൂടേ?" എന്നാണ് ഒരാൾ ചോദിച്ചത്. "എന്തെങ്കിലും ഒഴിവുകൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കണം. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകൾ എന്റെ അക്കാദമിക് കരിക്കുലത്തിന്‍റെ ഭാഗമാണ്. പഞ്ചാബി സംസാരിക്കാനും എനിക്കറിയാം. ഹിന്ദിയിലും ഉറുദുവിലും നല്ല അറിവുള്ളതുകൊണ്ട് എനിക്ക് സംസ്‌കൃതവും പേർഷ്യനും പഠിക്കുന്നത് എളുപ്പമായിരിക്കും. ഇറാൻ എംബസിക്ക് വേണ്ടി ജോലി ചെയ്യാൻ എനിക്ക് താല്പര്യമുണ്ട്" എന്നിങ്ങനെയായിരുന്നു മറ്റൊരു ഉദ്യോഗാർഥിയുടെ കമന്‍റ്.

"നിങ്ങൾ ഒരുപാട് ക്യൂട്ട് ആണ്. ഇത്തരത്തിലുള്ള പോസിറ്റീവ് വാർത്തകൾ വായിക്കുന്നത് സന്തോഷം നൽകുന്നു," എന്നാണ് മൂന്നാമതൊരാൾ കുറിച്ചത്. "വളരെ മനോഹരമായ ഇടപെടൽ, ഇതിനെ തീർത്തും പോസിറ്റീവ് ആയി തന്നെ കാണുന്നു," എന്ന് നാലാമത്തെയാളും ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News