നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് റിലയന്‍സ്

നിത അംബാനിയെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറാക്കുന്നുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Update: 2021-03-17 06:31 GMT

നിത അംബാനിയെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറാക്കുന്നുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റിലയന്‍സ് വ്യക്തമാക്കി. ഇതുവരെ നിയമനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്ഷണമോ പ്രൊപ്പോസലോ ലഭിച്ചിട്ടില്ലെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വക്താവ് അറിയിച്ചു.

മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ നിത അംബാനിയെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലെ വുമണ്‍ സ്റ്റഡി സെന്‍ററില്‍ വിസിറ്റിങ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് വിശദീകരണവുമായി റിലയന്‍സ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. വൈസ് ചാന്‍സലര്‍ രാകേഷ് ബത്നാഗറിന്‍റെ വസതിക്കു മുന്നില്‍ നാല്‍പ്പതോളം വിദ്യാര്‍ഥികളാണ് നിതയുടെ നിയമനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്.

Advertising
Advertising

റിലയന്‍സ് ഫൗണ്ടേഷന്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് നിത അംബാനിയെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറാക്കാനുള്ള തീരുമാനമെടുത്തതെന്ന പ്രതികരണമാണ് യൂണിവേഴ്സിറ്റിയുടെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡീന്‍ കൗശല്‍ കിഷോര്‍ നടത്തിയത്.

നേരത്തെ, വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം ഉണ്ടായിരുന്നു. വൈസ് ചാന്‍സലര്‍ രാകേഷ് ബത്നാഗറിന്‍റെ വസതിക്കു മുന്നില്‍ നാല്‍പ്പതോളം വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചിരുന്നത്.

Tags:    

Similar News