കൊക്കയ്‌നുമായി ബിജെപി യുവനേതാവ് പിടിയിൽ

പഴ്‌സിലും കാറിന്റെ സീറ്റിനുമടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കയ്ൻ

Update: 2021-02-20 03:55 GMT

കൊൽക്കത്ത: കൊക്കയ്ൻ കൈവശം വച്ചതിന് ബിജെപി യുവനേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ. നൂറ് ഗ്രാം കൊക്കയ്‌നാണ് ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തത് എന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് പ്രൊബീർ കുമാർ ദേയും ഇവർക്കൊപ്പം അറസ്റ്റിലായി.

'കുറച്ചു മുമ്പ് ലഹരി മാഫിയയിൽ ഇവർ ഉൾപ്പെട്ടിരുന്നു. ചിലർക്ക് ലഹരി എത്തിക്കാനായി പ്രൊബീറിനൊപ്പം ഇവർ എത്തി എന്ന് രഹസ്യവിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്' - പൊലീസ് പറഞ്ഞു.

പഴ്‌സിലും കാറിന്റെ സീറ്റിനുമടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കയ്ൻ. പുലർച്ച ന്യൂ ആലിപ്പൂർ മേഖലയിൽ നിന്നാണ് ഇവർ പിടിയിലായത്.

Advertising
Advertising

2019ൽ ബിജെപിയിൽ ചേരുന്നതിന് മുമ്പ് മോഡലായിരുന്നു ഗോസ്വാമി. ബംഗാളി ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷാണ് ഇവർക്ക് പാർട്ടിയിൽ അംഗത്വം നൽകിയത്. ഭാരതീയ യുവതാ ജനമോർച്ചയുടെ ബംഗാൾ ഘടകം ജനറൽ സെക്രട്ടറിയാണ്.

പമേലയ്‌ക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുതിർന്ന ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി പറഞ്ഞു. പൊലീസ് തങ്ങളുടെ നേതാക്കളെ ലഹരിക്കേസിൽ കുടുക്കുകയാണ്. ബിജെപിയെ എങ്ങനെയെങ്കിലും തടഞ്ഞു നിർത്താമെന്ന ആലോചനയാണിത്. ഇത് തങ്ങൾക്കെതിരായ ഗൂഢാലോചനയാണ്- അവർ പറഞ്ഞു.

Tags:    

Similar News