'സ്ത്രീകളുടെ സ്ഥലം അടുക്കളയിലാണ്'; വനിതാ ദിനത്തിൽ ബർഗർ കിങിനെ നിർത്തിപ്പൊരിച്ച് സമൂഹമാധ്യമങ്ങൾ

ബർഗർ കിങ്ങിന്റെ ബ്രിട്ടൻ ഫ്രാഞ്ചൈസിയാണ് ട്വീറ്റു കൊണ്ട് പുലിവാൽ പിടിച്ചത്

Update: 2021-03-10 04:41 GMT

ലണ്ടൻ: അന്താരാഷ്ട്ര വനിതാദിനത്തിൽ 'സ്ത്രീകളുടെ സ്ഥലം അടുക്കളയിലാണ്' എന്ന് ട്വീറ്റ് ചെയ്ത ബർഗർ കിങ്ങിനെ കൊണ്ട് മാപ്പു പറയിപ്പിച്ച് സമൂഹ മാധ്യമങ്ങൾ. ബഹിഷ്‌കരണ ആഹ്വാനങ്ങൾ സജീവമായതോടെ ബർഗർ കിങ് മാപ്പു പറഞ്ഞ് ട്വീറ്റ് പിൻവലിക്കുകയായിരുന്നു. ബർഗർ കിങ്ങിന്റെ ബ്രിട്ടൻ ഫ്രാഞ്ചൈസിയാണ് ട്വീറ്റു കൊണ്ട് പുലിവാൽ പിടിച്ചത്.

വനിതാ ഷെഫുമാർക്കുള്ള പുതിയ സ്‌കോളർഷിപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു വാചകം കമ്പനി ട്വീറ്റ് ചെയ്തത്. ബർഗർ കിങ്ങിന്റെ കാലം കഴിഞ്ഞു ഇനി ബർഗർ ക്വീനാണ് വരുന്നത് എന്നായിരുന്നു എഴുത്തുകാരി എൽസി വില്ല്യംസ് പരസ്യത്തെ പരിഹസിച്ചത്.

Advertising
Advertising

ഇതുകൂടാതെ, അമേരിക്ക ആസ്ഥാനമായ ബർഗർ കിങ് ഫൗണ്ടേഷൻ വിഖ്യാതപത്രമായ ന്യൂയോർക്ക് ടൈംസിലും ഒരു മുഴുവൻ പേജ് പരസ്യം നൽകിയിരുന്നു. ഇതിലും ഇതേ പരസ്യ വാചകം തന്നെയാണ് ബർഗർ കിങ് ഉപയോഗിച്ചിരുന്നത്.

ബര്‍ഗര്‍ കിങിന്റെ ഫ്രാഞ്ചൈസികളില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും രണ്ട് വനിതകള്‍ക്ക് 25,000 ഡോളര്‍ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന്റെ പരസ്യമായിരുന്നു ഇത്. പോസ്റ്റ് നീക്കം ചെയ്യാന്‍ പറ്റിയ നല്ല സമയം ഇതാണെന്ന് ബര്‍ഗര്‍ കിങിനെ ട്രോളി കെ എഫ് സിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ധാരാളം വനിതകളുടെ ശ്രദ്ധ കിട്ടിയ സാഹചര്യത്തില്‍ ട്വീറ്റ് പിന്‍വലിക്കില്ല എന്നായിരുന്നു ബര്‍ഗര്‍ കിങ്ങിന്റെ ആദ്യ നിലപാട്. പിന്നീടാണ് ഇവര്‍ ട്വീറ്റ് പിന്‍വലിക്കാന്‍ തയ്യാറായത്.

Tags:    

Similar News