ഇനി ആമസോണും പൊള്ളും; ഓരോ ഓര്‍ഡറുകൾക്കും പ്ലാറ്റ്ഫോം ഫീസ്, പ്രൈം അംഗങ്ങൾക്കും ബാധകം

ഫ്ലിപ്കാര്‍ട്ട്, സൊമാറ്റോ , സെപ്‌റ്റോ, സ്വിഗ്ഗി എന്നീ കമ്പനികൾക്ക് പിന്നാലെയാണ് ആമസോണിന്‍റെ നീക്കം

Update: 2025-06-06 04:06 GMT

ഡൽഹി: ഓരോ ഉപഭോക്തൃ ഓർഡറിനും പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തി പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഇനി മുതൽ ഓരോ ഓര്‍ഡറിനും 5 രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കും. പ്രൈം അംഗങ്ങൾക്കും ഇത് ബാധകമാണ്. ഫ്ലിപ്കാര്‍ട്ട്, സൊമാറ്റോ , സെപ്‌റ്റോ, സ്വിഗ്ഗി എന്നീ കമ്പനികൾക്ക് പിന്നാലെയാണ് ആമസോണിന്‍റെ നീക്കം.

എന്നിരുന്നാലും, ആമസോണിന്‍റെ ക്വിക്ക് കൊമേഴ്‌സ് വിഭാഗങ്ങളായ ആമസോൺ നൗ, ആമസോൺ ബിസിനസ്, ബസാർ എന്നിവയെ ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗിഫ്റ്റ് കാർഡുകൾ, മൊബൈൽ റീചാർജുകൾ, ബിൽ പേയ്‌മെന്‍റുകൾ പോലുള്ള ഡിജിറ്റൽ വാങ്ങലുകൾക്ക് പ്ലാറ്റ്ഫോാം ഫീസ് ബാധകമല്ല.

Advertising
Advertising

വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് കഴിഞ്ഞ വർഷം 10,000 രൂപ വരെയുള്ള ഓർഡറുകൾക്ക് 3 രൂപ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കായിരുന്നു. അവരുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ മിനിറ്റ്സ് ഒരു ഓർഡറിന് 9 രൂപ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നുണ്ട്. ഫാഷൻ പ്ലാറ്റ്ഫോമായ മിന്ത്രയും ഒരു ഓർഡറിന് 20 രൂപ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നു. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ്, സെപ്‌റ്റോ പോലുള്ള കമ്പനികളും സ്ഥലത്തെ ആശ്രയിച്ച് ഒരു ഓർഡറിന് 4 രൂപ മുതൽ 30 രൂപ വരെ ഹാൻഡ്‌ലിംഗ് ഫീസ് ഈടാക്കുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയത്. 10 രൂപയാണ് കൂട്ടിയത്. ഉത്സവ സീസണിൽ കൂടുതൽ ഓർഡറുകൾ പ്രതീക്ഷിച്ചാണ് ഈ ഫുഡ് ഡെലിവറി ഭീമന്മാർ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയത്. അതേസമയം പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News