നിങ്ങളുടെ വണ്ടി 2023ന് മുമ്പുള്ളതാണോ? എങ്കില്‍ പണി വരുന്നുണ്ട്!
ഇ20 (E20) മാനദണ്ഡങ്ങള്‍ക്കും അപ്പുറം, ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോളിന് കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി പൂര്‍ണ്ണമായും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഇ20 എണ്ണ മൂലമുണ്ടാകുന്ന തകരാറുകള്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കില്ലെന്ന് രാജ്യത്തെ പ്രമുഖ കമ്പനിയായ ഐസിഐസിഐ ലാംബാര്‍ഡ്. ഇ20 ഇന്ധനത്തിന് യോജിക്കാത്ത 2023 ഏപ്രിലിന് മുമ്പ് നിര്‍മിച്ച വാഹനങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് നല്‍കില്ലെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇ20 എണ്ണക്കായി നിര്‍മിക്കപ്പെടാത്ത വാഹനങ്ങളില്‍ അത് ഉപയോഗിച്ചുണ്ടാകുന്ന തകരാറുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത്തരം നാശനഷ്ടങ്ങള്‍ സ്വാഭാവികമായുണ്ടാകുന്ന അപകടങ്ങളുടെ പരിധിയില്‍ വരില്ലെന്നും, മറിച്ച് അനുയോജ്യമല്ലാത്ത ഇന്ധനം അറിഞ്ഞുകൊണ്ട് ഉപയോഗിച്ചതുമൂലമുള്ള 'തെറ്റായ ഉപയോഗത്തിന്റെ' പരിധിയില്‍ വരുമെന്നുമാണ് ഐസിഐസിഐ ലാംബാര്‍ഡ് വ്യക്തമാക്കുന്നത്
ഇ20 പെട്രോള്‍ ഉപയോഗിച്ചത് മൂലം വാഹനങ്ങള്‍ക്ക് വ്യാപക തകരാര്‍ ഉണ്ടാവുന്നുവെന്ന പരാതികള്‍ ശക്തമാവുന്നതിനിടെയാണ് ഇതുസംബന്ധിച്ച ഇന്‍ഷൂറന്‍സ് കമ്പനിയുടെ അറിയിപ്പ്. റബ്ബര്‍ സീലുകള്‍, ഫ്യുവല്‍ ലൈനുകള്‍, എന്‍ജിന്‍ ഘടകങ്ങള്‍ എന്നിവക്ക് ഇ20 പെട്രോള്‍ മൂലം ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകരാര്‍ സംഭവിച്ചേക്കാമെന്നും ഐസിഐസിഐ ചുണ്ടിക്കാട്ടിയിട്ടുണ്ട്.
ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് എഥനോള്‍ മിശ്രിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍.
നിലവിലുള്ള ഇ20 (E20) മാനദണ്ഡങ്ങള്‍ക്കും അപ്പുറം, ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോളിന് കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി പൂര്‍ണ്ണമായും ഒഴിവാക്കി. കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പുതിയ തീരുമാനപ്രകാരം 22 ശതമാനം മുതല്‍ 30 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ വകഭേദങ്ങള്‍ക്ക് ഇനിമുതല്‍ എക്‌സൈസ് ഡ്യൂട്ടി നല്‍കേണ്ടതില്ല. ഇ22 (E22), ഇ25 (E25), ഇ27 (E27), ഇ30 (E30) എന്നീ ഇന്ധന വകഭേദങ്ങള്‍ക്കാണ് ഈ നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കുക. ഇ20 പരിധിക്കു മുകളിലുള്ള എഥനോള്‍ മിശ്രിതങ്ങള്‍ക്ക് രാജ്യം നല്‍കുന്ന ആദ്യത്തെ വലിയ സാമ്പത്തിക ഉത്തേജനമാണിത്.
വിദേശത്തുനിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനുമുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് നടപടി. നിലവില്‍ ലഭ്യമാകുന്ന പെട്രോളിന്റെ വിലയേക്കാള്‍ 20 രൂപ E85 പെട്രോളിന് കുറവായിരിക്കും