യുദ്ധവിരാമത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ കുതിപ്പ്; വന്‍ വര്‍ധന

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. ഇറാനും യുഎസും തമ്മില്‍ കരാറിലെത്തിയതോടെയാണ് രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നത്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 2.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Update: 2026-06-15 09:49 GMT

ന്യൂഡല്‍ഹി: ഇറാന്‍-യുഎസ് യുദ്ധം അവസാനിച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കേരളം ഉള്‍പ്പടെയുള്ള പല വിപണികളിലും സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നു. കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 225 രൂപ ഉയര്‍ന്നു. 13,890 രൂപയായാണ് വില ഉയര്‍ന്നത്. പവന്റെ വിലയില്‍ 1800 രൂപയുടെ വര്‍ധനവുണ്ടായി. പവന്റെ വില 1,11,120 രൂപയായാണ കൂടിയത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. ഇറാനും യുഎസും തമ്മില്‍ കരാറിലെത്തിയതോടെയാണ് രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നത്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 2.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Advertising
Advertising

സ്‌പോട്ട് ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 4,334.48 ഡോളറായി ഉയര്‍ന്നു.ജൂണ്‍ ഒമ്പതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 2.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. 4355.30 ഡോളറായാണ് വില വര്‍ധിച്ചത്.

ലോകത്തിന് ആശ്വാസമായി പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇന്ന് പുറത്തുവന്നിരുന്നു. ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍-അമേരിക്ക സമാധാന കരാര്‍ വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്റില്‍ ഒപ്പ് വെക്കും. മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന തിരക്കിട്ട നീക്കത്തിന് ഒടുവിലാണ് തീരുമാനം.

ഹോര്‍മുസ് കടലിടുക്കിലെ വാഷിംഗ്ടണിന്റെ നാവിക ഉപരോധം അവസാനിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. കരാറിനെ ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. അമേരിക്കയും ഇറാനും തമ്മില്‍ ഒരു സമാധാന കരാറില്‍ എത്തിയെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.വിശാലമായ ഒരു കരാറിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് എന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചി വിശേഷിപ്പിച്ചത്. ധാരണാപത്രം സ്ഥിരമായി നടപ്പിലാക്കപ്പെടുമെന്നും ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷന്‍ യഥാര്‍ത്ഥത്തില്‍ ഉറപ്പാക്കപ്പെടുമെന്നും ഇറാന്റെ ആണവ വിഷയത്തിലും മറ്റ് കാര്യങ്ങളിലും ഒരു അന്തിമ കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാകുമെന്നും തകായിച്ചി കൂട്ടിച്ചേര്‍ത്തു.

കരാറിനെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്വാഗതം ചെയ്തു.'ലോകം മുഴുവന്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഈ വാര്‍ത്ത, നമ്മുടെ മേഖലയില്‍ സമാധാനത്തിന്റെയും സുരക്ഷയുടെയും ശാശ്വതമായ ഒരു അന്തരീക്ഷം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു' എന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ കുറിച്ചു. 'കരാര്‍ ഒപ്പിടുന്നതിന് മുമ്പുള്ള കാലയളവില്‍ പിരിമുറുക്കം കൂട്ടുന്ന വാചാടോപങ്ങള്‍, പ്രകോപനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴിവാക്കാനും സാധ്യമായ അട്ടിമറികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും' തുര്‍ക്കി പ്രസിഡന്റ് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News