ഡോളറിൽ വരുമാനം; ഈ പച്ചക്കറി നിങ്ങളെ കയറ്റുമതി സംരംഭകനാക്കും

പുതിയ ഉപഭോക്താക്കളെ കണ്ടെത്താനായി ഏതെങ്കിലും കയറ്റുമതി പ്രമോഷൻ ഏജൻസിയെയോ കമ്മോഡിറ്റി ബോർഡിനെയോ സന്ദർശിക്കാവുന്നതാണ്. അതുപോലെ സർക്കാർ ഏജൻസികളും ഈ മേഖലയിലെ മറ്റ് ഏജന്റുമാരുമൊക്കെ വിദേശത്ത് നിന്ന് സവാള ഇറക്കുമതി ചെയ്യുന്നവരുടെ വിവരങ്ങൾ നൽകും.

Update: 2022-10-16 12:09 GMT
Editor : സബീന | By : Web Desk
Advertising

ഭക്ഷ്യവസ്തുക്കൾക്ക് എന്നും ഡിമാന്റുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട് ഒരു സംരംഭം ആരംഭിച്ചാൽ വലിയ നഷ്ടത്തിനൊന്നും സാധ്യതയില്ല. മികച്ച വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിഭാഗത്തിൽ തന്നെ പരിഗണിക്കാവുന്ന ഒന്നാണ് സവാള കയറ്റുമതി. ഇന്ത്യൻ ഭക്ഷണശീലങ്ങളിലും അതുപോലെ വിദേശ ഭക്ഷണങ്ങളിലും ഒരുപോലെ ഉപയോഗിക്കുന്ന ഈ പച്ചക്കറിക്ക് എക്കാലവും ആവശ്യക്കാരുണ്ട്. എന്നാൽ സവാള ഉൽപ്പാദിപ്പിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ നമുക്ക് ഒരു കയറ്റുമതി സംരംഭം ആരംഭിക്കാൻ എളുപ്പവുമാണ്.

സവാളയുടെ കയറ്റുമതി ആഭ്യന്തര മാർക്കറ്റിലേതിനേക്കാൾ വെല്ലുവിളി കുറഞ്ഞതാണ്. എന്ാൽ വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരിക്കണം. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സവാള കയറ്റുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2021 ൽ മാത്രം ഇന്ത്യ 449.5 മില്യൺ ഡോളറാണ് സവാള കയറ്റുമതിയിലൂടെ നേടിയത്. ഇന്ത്യക്ക് മുമ്പിൽ നെതർലാന്റ് മാത്രമായിരുന്നു ഏറ്റവും കൂടുതൽ സവാള കയറ്റുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. ഏഷ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾ സവാള ഉപയോഗിക്കുന്നത്. വർഷം തോറും ഈ വിപണി വളർന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് നമുക്ക് സവാള കയറ്റുമതി ബിസിനസിനെ നല്ല ആദായം ലഭിക്കുന്ന ബിസിനസായി പരിഗണിക്കാം. ഈ സംരംഭം ആരംഭിക്കാൻ വേണ്ട കാര്യങ്ങൾ താഴെ പറയാം.

 സവാള പലവിധമുണ്ടെന്ന് തിരിച്ചറിയുക

നമ്മൾ സാധാരണയായി രണ്ട് വിധത്തിലുള്ള സവാളകളാണ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. ചുവപ്പും വെള്ളയുമാണ് നമുക്കറിയുന്നത്. എന്നാൽ പത്ത് തരത്തിലുള്ള സവാളകൾ വിപണിയിലുണ്ട്. ആദ്യം ഇത് ഏതൊക്കെയാണെന്നും നമുക്ക് ആവശ്യമുള്ളത് ഏതാണെന്നുംതിരിച്ചറയേണ്ടതുണ്ട്.

വെളുത്ത ഉള്ളി,ഈജിപ്ഷ്യൻ സവാള,മഞ്ഞ സവാള, റെഡ് വിങ്‌സ് സവാള, പേൾ സവാള ,ഗ്രീൻ സവാള ,ചീവ്‌സ് സ്പാനിഷ് സവാള,സ്ലീക്‌സ്,ബർമുഡ സവാള എന്നിവയാണ് വിവിധ ഇനങ്ങൾ.

 ബിസിനസ് തുടങ്ങാം

ഈ സംരംഭം ആരംഭിക്കുംമുമ്പ് മികച്ച ഗുണനിലവാരമുള്ള സവാള ഉറപ്പുവരുത്താൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി രാജ്യത്തിന്റെ പലഭാഗത്തുമുള്ള സവാള കർഷകരോട് ബന്ധം സ്ഥാപിക്കുകയാണ് വേണ്ടത്. നാസികിലാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സവാള ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം. കർഷകരിൽ നിന്ന് നേരിട്ട് ചരക്കെടുക്കുന്നതാണ് നല്ലത്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ചരക്കുകൾ മാത്രം എടുക്കാൻ ശ്രദ്ധിക്കുക. രോഗം വന്നതോ ചതഞ്ഞതോ വൃത്തിയില്ലാത്തതോ ആയ സവാളകൾ നിങ്ങൾക്ക് കയറ്റിയയക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ സെക്കന്റ് ഗ്രേഡ് സാധനങ്ങൾ വാങ്ങാതിരിക്കുക.

ഇന്ത്യയിൽ നിന്ന് സവാള കയറ്റുമതി ചെയ്യുന്നതിന് താഴെ പറയുന്ന രേഖകൾ ആവശ്യമാണ്. ലെറ്റർ ഓഫ് ക്രെഡിറ്റ്, അപെഡ സർട്ടിഫിക്കേറ്റ്, സാനിറ്ററി സർട്ടിഫിക്കറ്റ്, ഐഇസി ,ഇൻവോയിസ്, ജിഎസ്ടി കോപ്പി, സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ എന്നി രേഖകളാണ് സവാള കയറ്റുമതിക്ക് ആവശ്യമായി വരുന്നത്.

പുതിയ ഉപഭോക്താക്കളെ കണ്ടെത്താനായി ഏതെങ്കിലും കയറ്റുമതി പ്രമോഷൻ ഏജൻസിയെയോ കമ്മോഡിറ്റി ബോർഡിനെയോ സന്ദർശിക്കാവുന്നതാണ്. അതുപോലെ സർക്കാർ ഏജൻസികളും ഈ മേഖലയിലെ മറ്റ് ഏജന്റുമാരുമൊക്കെ വിദേശത്ത് നിന്ന് സവാള ഇറക്കുമതി ചെയ്യുന്നവരുടെ വിവരങ്ങൾ നൽകും.

 ചെലവ്

ഈ ബിസിനസ് ആരംഭിക്കാൻ വലിയ ചെലവ് വേണ്ടി വരുന്നില്ല. സ്ഥാപനം രജിസ്ട്രർ ചെയ്ത ശേഷം ട്രേഡ് ലൈസൻസ,ജിഎസ്ടി രജിസ്‌ട്രേഷൻ, പാൻകാർഡ് ,ഇംപോർട്ട് എക്‌സ്‌പോർട്ട് ലൈസൻസ് തുടങ്ങിയ എടുക്കാനുള്ള ചെലവുകൾ ആകെ ഒന്നര ലക്ഷം രൂപയാണ് വേണ്ടിവരുന്നത്. ബ്രാന്റ് നെയിം തീരുമാനിക്കുക, ഏതൊക്കെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു, ഓഫീസ് സൗകര്യം , ജോലിക്കാർ തുടങ്ങിയ കാര്യങ്ങൾക്കാണ് പണം കാര്യമായി വേണ്ടത്. ചെറിയതോതിൽ തുടങ്ങാൻ രണ്ട് ലക്ഷം രൂപ മുടക്കുമുതൽ ഉണ്ടായാൽ മതിയാകുമെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധർ പറയുന്നത്. സംഭരണശാലയാണ് ഈ സംരംഭം ആരംഭിക്കുമ്പോൾ വേണ്ട പ്രധാനപ്പെട്ട ഘടകം. ദീർഘകാലം സവാള കേടുകൂടാതെ ഗുണനിലവാരം നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള സൗകര്യം ഉറപ്പാക്കുന്ന സംഭരണശാലകളായിരിക്കണം സ്ഥാപിക്കേണ്ടത്. എന്നാൽ കയറ്റുമതിയല്ല ആഭ്യന്തര മാർക്കറ്റാണ് ലക്ഷ്യമിടുന്നതെങ്കിൽ ചരക്ക് എടുക്കാൻ മാത്രമാണ് ചെലവ് വരുന്നുള്ളൂ. ആഭ്യന്തര വിപണിയിൽ ചെറിയതോതിൽ സവാള മൊത്തക്കച്ചവടം ചെയ്താൽ ഏറ്റവും കുറഞ്ഞത് പ്രതിമാസം അരലക്ഷം മുതൽ ഒരു ലക്ഷം രൂപാവരെ നേടാൻ സാധിക്കും.അപ്പോൾ കയറ്റുമതിയിലേക്ക് കൂടി ശ്രദ്ധ നൽകിയാൽ വരുമാനം കോടിക്കണക്കിന് രൂപയാകും.

 കയറ്റുമതി

എപിഇഡിഎയിൽ നിന്ന് ആർസിഎസി സർട്ടിഫിക്കറ്റ് നേടണം.കയറ്റുമതിക്കായി നാഫെഡിൽ നിന്ന് എൻഓസി സർട്ടിഫിക്കറ്റും വാങ്ങണം. കസ്റ്റംസ് ക്ലിയറൻസിന് ആവശ്യമായ രേഖകൾ നൽകിയ ശേഷം ഇൻവോയിസിൽ എഴുതിയിരിക്കുന്ന പേയ്‌മെന്റ് നിബന്ധനകൾ അനുസരിച്ച് അവർക്ക് ഇറക്കുമതിക്കാരന് കൈമാറാൻ സാധിക്കുന്ന രേഖകൾ ബാങ്കിന് സമർപ്പിക്കുകയും വേണം.

2021ലെ കണക്കുകൾ അനുസരിച്ച് സവാള കയറ്റുമതിയിലൂടെ 10 രാജ്യങ്ങളിൽ നിന്ന് മാത്രം 22000 മില്യൺ രൂപയാണ് ഇന്ത്യ നേടിയത്. യൂറോപ്യൻ രാജ്യങ്ങളും മറ്റ് ഏഷ്യൻരാജ്യങ്ങളുമൊക്കെ ഈ പട്ടികയ്ക്ക് പുറത്താണ്. അതുകൊണ്ട് തന്നെ ആരംഭിച്ചാൽ ഒരിക്കലും നഷ്ടമാകാൻ സാധ്യതയില്ലാത്ത സംരംഭമാണിത്. കാരണം ലോകത്ത് തന്നെ ഇന്ത്യൻ സവാളക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.

Tags:    

Writer - സബീന

Contributor

Editor - സബീന

Contributor

By - Web Desk

contributor

Similar News