ഇപിഎഫ്, ഇഎസ്ഐ സ്കീമുകളിലെ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും?
പിഎഫിൻ്റെ നിർബന്ധിത കവറേജ് വേതനപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയിരിക്കുകയാണ്
ന്യൂഡൽഹി: തൊഴിലാളികളുടെ സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട പ്രൊവിഡൻറ് ഫണ്ട് (പിഎഫ്), ഇഎസ്ഐ സംവിധാനങ്ങളിൽ നിർണായക മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പുതിയ സോഷ്യല്‍ സെക്യൂരിറ്റി കോഡ് പ്രകാരമുള്ള ‘വേതന’ നിർവചനം 2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്നതും പിഎഫിൻ്റെ നിർബന്ധിത കവറേജ് വേതനപരിധി 2026 സെപ്റ്റംബർ 17 മുതൽ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയതുമാണ് പ്രധാന മാറ്റങ്ങൾ. ഇതോടെ ബാധകമായ വ്യവസ്ഥകൾ പ്രകാരം 15,000 മുതൽ 25,000 രൂപ വരെ വേതനം ലഭിക്കുന്ന കൂടുതൽ ജീവനക്കാർ ഇപിഎഫ്ഒ പരിധിയിൽ വരും. ഏകദേശം 51 ലക്ഷം അധിക ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക്.
പുതിയ വേതന നിർവചനത്തിലെ 50 ശതമാന നിബന്ധന പ്രധാനമാണ്. അടിസ്ഥാന വേതനം കുറച്ച് വിവിധ അലവൻസുകള്‍ ഉയർത്തി വേതന ഘടന തയ്യാറാക്കുന്ന രീതിക്ക് ഇതോടെ നിയന്ത്രണമുണ്ടാകും. അതായത്, ഒരു ജീവനക്കാരന് ലഭിക്കുന്ന ആകെ അലവൻസുകൾ (HRA, യാത്രാ ബത്ത, ബോണസ് തുടങ്ങിയവ) മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല. അലവൻസുകൾ 50% കടന്നാൽ, ആ അധിക തുക അടിസ്ഥാന ശമ്പളത്തിന്റെ (Basic Pay) ഭാഗമായി കണക്കാക്കുകയും അതിനനുസരിച്ച് പി.എഫ് (PF), ഇഎസ്ഐ, ഗ്രാറ്റുവിറ്റി എന്നിവ വർധിക്കുകയും ചെയ്യും.
പിഎഫ് വേതന പരിധി ഉയർത്തിയെങ്കിലും മൊത്തത്തിലുള്ള ശതമാന നിരക്കിൽ മാറ്റമില്ല. ജീവനക്കാരുടെ അടിസ്ഥാന വിഹിതം 12 ശതമാനവും തൊഴിലുടമയുടെ വിഹിതം 12 ശതമാനവും തന്നെയാണ്. അതേസമയം, ഓരോ ജീവനക്കാരന്റെയും കൃത്യമായ പിഎഫ് പങ്ക് പുതിയ wage definition, ബാധകമായ scheme provisions, higher-wage contribution തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് കണക്കാക്കേണ്ടത്. പിഎഫ് കണക്കാക്കുന്നത് 25,000 രൂപയെ അടിസ്ഥാനമാക്കിയാകുന്നതോടെ ജീവനക്കാരുടെ പങ്കും തൊഴിലുടമയുടെ പങ്കും വര്‍ധിക്കും. അതിനാല്‍, നിലവില്‍ ലഭിക്കുന്ന ഇന്‍-ഹാന്‍ഡ് സാലറിയില്‍ ജീവനക്കാര്‍ക്ക് കുറവുണ്ടാകും.
മറുവശത്ത്, ESI coverage-ന്റെ notified wage ceiling നിലവിൽ 21,000 രൂപയായി തുടരുകയാണ്. Social Security Code പ്രകാരമുള്ള പുതിയ wage definition ESI-ക്കും ബാധകമാണ്. ESI-യിൽ നിലവിലെ കോണ്‍ട്രിബ്യൂഷൻ നിരക്ക് ജീവനക്കാരുടെ വിഹിതം 0.75 ശതമാനവും തൊഴിലുടമയുടെ വിഹിതം 3.25 ശതമാനവുമാണ്. സാമൂഹിക സുരക്ഷാ കോഡ് പ്രകാരം ഇഎസ്ഐ കവറേജ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും നിലവിലുണ്ട്. സാധാരണയായി 10 അല്ലെങ്കിൽ അതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ ESI പരിധിയിൽ വരും.
പഴയ PF compliance വീഴ്ചകൾ പരിഹരിക്കാൻ EPFO കൊണ്ടുവന്ന Employees’ Enrolment Campaign 2026-നും പ്രാധാന്യമുണ്ട്. 2026 ഒക്ടോബർ 31 വരെയാണ് ഇത് ചെയ്യാവുന്നത്. 2009 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ എപിഎഫ് coverageൽ ഉൾപ്പെടേണ്ടിയിരുന്നിട്ടും ഉൾപ്പെടാതെ പോയ ജീവനക്കാരെ ഇതിലൂടെ enrol ചെയ്യാം. മുൻകാലത്ത് ജീവനക്കാരന്റെ PF share ശമ്പളത്തിൽ നിന്ന് പിടിച്ചിട്ടില്ലെങ്കിൽ, campaign വ്യവസ്ഥകൾക്ക് വിധേയമായി employee share waiver ലഭിക്കും. തൊഴിലുടമ employer share, ബാധകമായ പലിശ, administrative charges എന്നിവ അടയ്ക്കേണ്ടിവരും. campaign പ്രകാരം 100 രൂപ lump-sum damages വ്യവസ്ഥയും നിലവിലുണ്ട്.
പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനികൾ payroll, HR, accounts വിഭാഗങ്ങളുമായി ചേർന്ന് ജീവനക്കാരുടെ wage structure പരിശോധിക്കണം. 50 ശതമാനം wage rule ബാധകമാണോ, പുതിയ 25,000 രൂപ PF wage ceiling പ്രകാരം അധിക ജീവനക്കാർ coverage-ൽ വരുന്നുണ്ടോ, ESI-യിൽ പുതിയ wage definition പ്രകാരം മാറ്റമുണ്ടാകുന്നുണ്ടോ എന്നിവ പരിശോധിക്കേണ്ടതാണ്. കൂടാതെ, 2009 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ PF coverage-ൽ നിന്ന് വിട്ടുപോയ eligible employees ഉണ്ടോയെന്നും പരിശോധിച്ച് EEC 2026 പ്രയോജനപ്പെടുത്തേണ്ട സ്ഥാപനങ്ങൾ ഒക്ടോബർ 31ന് മുമ്പ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.