വന്‍ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ വര്‍ധന; ഓഹരി വിപണികളിലും ഗ്രീന്‍ സിഗ്‌നല്‍
രാജ്യാന്തര വിപണിയില്‍ എണ്ണവില താഴുന്നതാണ് സ്വര്‍ണത്തിന് കരുത്തായത്. ഇതോടെ പണപ്പെരുപ്പവും പലിശനിരക്കും ഉയരാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ദിവസങ്ങളായി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് ഉയര്‍ച്ചയുണ്ടായിരിക്കുന്നത്. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. 13,710 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,680 രൂപയായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായി. ഗ്രാമിന് 60 രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 11,265 രൂപയായും പവന്‍േറത് 90,120 രൂപയായും ഉയര്‍ന്നു.
രാജ്യാന്തര വിപണിയില്‍ എണ്ണവില താഴുന്നതാണ് സ്വര്‍ണത്തിന് കരുത്തായത്. ഇതോടെ പണപ്പെരുപ്പവും പലിശനിരക്കും ഉയരാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു. യുഎസ് ബോണ്ടുകളും താഴത്തേക്ക് ഇറങ്ങിയിട്ടുണ്ട്. പത്ത് വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡ് 5.28ല്‍ നിന്ന് 5.23ലേക്ക് താഴ്ന്നും. ഇതിനൊപ്പം ഡോളറും താഴ്ന്നിട്ടുണ്ട്. ഇതാണ് സ്വര്‍ണത്തിന്റെ നിലവിലുള്ള നേരിയ വിലവര്‍ധനവിന് കാരണം.
എണ്ണവില താഴ്ന്നത് ഓഹരികളിലും കുതിപ്പിന് കാരണമായി. ദിവസങ്ങളായി നഷ്ടത്തില്‍ തുടരുന്ന ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചി നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയും നേരിയ നേട്ടം നിലനിര്‍ത്തുന്നുണ്ട്.