ന്യൂഡൽഹി: വ്യത്യസ്തമായ പല ഓർമകൾകൊണ്ടും സമ്പന്നമായിരിക്കും നമ്മൾ ഓരോരുത്തരുടേയും ബാല്യ കൗമാരങ്ങൾ. ഉപയോഗിച്ച വസ്ത്രം മുതൽ കണ്ട സിനിമവരെ നമ്മുടെ നൊസ്റ്റാൽജിയയെ തൊട്ടുപോയേക്കാം. അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ട്രെൻഡായ ഒന്നായിരുന്നു പഴയകാല പരസ്യങ്ങളുടെ റീലുകൾ. അതിൽ സോപ്പ് മുതൽ വാഷിംങ് പൗഡർ വരെ നീണ്ടു. നഷ്ടപ്പെട്ട ബാല്യകാലത്തെ കുറിച്ചുള്ള ഓർമകൾ മാത്രമല്ല വഴിമാറിയ ബ്രാൻഡുകളെ പറ്റിയുള്ള സൂചിനകൂടിയായിരുന്നു അവ.
ഇന്ത്യൽ സോപ്പ് വ്യാപാരത്തിൽ ലൈഫ്ബോയ് ഉണ്ടാക്കിയ തരംഗം അത്തരത്തിലൊന്നായിരുന്നു. സോപ്പ് എന്നതിന് പകരമായി ബ്രാൻഡിൻ്റെ പേരുകൾ ആളുകൾ ഉപയോഗിക്കുന്ന തരത്തിൽ മാറി. അടുത്തകാലം വരെ അത് തുടരുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വിജയകരവും ലാഭം ഉണ്ടാക്കുന്നതുമായ സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒന്നാണ് സോപ്പ്. കൈകളിലെയും ചർമ്മത്തിലെയും അണുക്കളെയും ബാക്ടീരിയകളെയും ചെറുക്കുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. ഒപ്പം അവ നൽകുന്ന സുഗന്ധവും ഇതിന് കാരണമാണ്.
ലൈഫ്ബോയ് ജനങ്ങൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള ബ്രാൻഡായി വളരെപെട്ടന്ന് മാറി. അനൗദ്യോഗികമായി ഒന്നാം സ്ഥാനത്തായിരുന്നുവെന്നും വിലയിരുത്തപ്പെട്ടു. എന്നാൽ പിന്നീട്, കാര്യങ്ങൾ മാറിയെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അത്തരമൊരു മാറ്റം എഫ്എംസിജി മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലൈഫ്ബോയ് സോപ്പിനെ വിപ്രോ കൺസ്യൂമർ കെയറിന്റെയും ലൈറ്റിംഗിന്റെയും (ഡബ്ല്യുസിസിഎൽ) മുൻനിര സോപ്പ് ബ്രാൻഡായ സന്തൂർ മറികടന്നുവെന്നാണ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലൈഫ്ബോയിയെ മറികടന്ന് സന്തൂർ സോപ്പ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറിയെന്ന് ഡബ്ല്യുസിസിഎൽ അവകാശപ്പെടുന്നു. 2025ൽ സന്തൂർ 2,850 കോടി രൂപയുടെ വരുമാനം നേടിയതായും ലൈഫ്ബോയിയെ മറികടന്നതായും അവർ അവകാശപ്പെട്ടു. ലക്സാണ് മൂന്നാം സ്ഥാനത്ത്. കമ്പനികൾ അവരുടെ ബ്രാൻഡുകളുടെ വ്യക്തിഗത വരുമാനം സ്വയമേ വെളിപ്പെടുത്താത്ത് കൊണ്ട് തന്നെ ഈ കണക്കുകൾ ആധികാരികമായി സ്ഥിരീകരിക്കാൻ പ്രയാസമാണ്.
ഒന്നിലധികം സ്രോതസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും തങ്ങളുടെ കണക്കുകൾ ശരിയാണെന്നും വിപ്രോ പറയുന്നു . സന്തൂറും ലൈഫ്ബോയിയും തമ്മിൽ ഗണ്യമായ അന്തരം ഉണ്ടെന്നും ജനുവരി മുതൽ നവംബർ വരെയുള്ള എസി നീൽസൺ ഡാറ്റ പ്രകാരം, സന്തൂറിന് 8.7% വിപണി വിഹിതവും ലൈഫ്ബോയിക്ക് 12.1% ഉം ലക്സിന് 12.2% ഉം വിപണി വിഹിതമുണ്ടെന്ന് TOI റിപ്പോർട്ട് പറയുന്നു.
ഗ്രാമീണ മേഖലകളിൽ സന്തൂർ വളരെ ശക്തമാണെന്ന് CCL സിഇഒ വിനീത് അഗർവാൾ പറയുന്നു. അതേസമയം, എസി നീൽസൺ പാനൽ ഗ്രാമീണ വിപണികളെ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ല. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് സന്തൂരിന്റെ വിൽപ്പന കൂടുതലുള്ളത്. എസി നീൽസൺ പാനൽ ഈ സംസ്ഥാനങ്ങൾക്ക് മതിയായ വെയിറ്റേജ് നൽകുന്നില്ലെന്ന് വിനീത് അഗർവാൾ പറഞ്ഞു.