അഫ്ഗാനിസ്താനിൽ കാർ ബോംബ് സ്ഫോടനം
2020ൽ വിവിധ സ്ഫോടനങ്ങളിൽ മരിച്ചത് 2000ത്തിലധലകം ആളുകൾ
Update: 2021-02-21 14:13 GMT
അഫ്ഗാനിസ്താനിൽ കാർ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലാഷ്കർഗ നഗരത്തിലാണ് സ്ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഘടനകളൊന്നും തന്നെ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്താൻ മനുഷ്യാവകാശ കമീഷന്‍റെ കണക്കനുസരിച്ച് 2020ൽ 2000ത്തിലധലകം ആളുകൾ വിവിധ സ്ഫോടനങ്ങളിൽ മരിച്ചിട്ടുണ്ടെന്നും എന്നാൽ ആരും തന്നെ ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.