മകന്‍ മുഖത്തടിച്ചു, അമ്മ കുഴഞ്ഞുവീണ് മരിച്ചു: എല്ലാം പകര്‍ത്തി സിസിടിവി
മകന്‍ അമ്മയുടെ മുഖത്ത് അടിക്കുന്നതും അമ്മ ബോധരഹിതയായി നിലത്തുവീഴുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
മകന്‍റെ ഒറ്റയടിയില്‍ കുഴഞ്ഞുവീണ് അമ്മ മരിച്ചു. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. 76 വയസ്സുകാരിയായ അവതാര്‍ കൌര്‍ ആണ് മരിച്ചത്. അവതാര്‍ കൌറും മകനും മരുമകളുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. അതിനിടയില്‍ മകന്‍ അമ്മയുടെ മുഖത്തടിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അയല്‍വാസിയുമായി വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മകനും അമ്മയും തമ്മിലുള്ള വഴക്കായി മാറിയതും അമ്മയുടെ മരണത്തിന് കാരണമായതും.
മകന്‍ അമ്മയുടെ മുഖത്ത് അടിക്കുന്നതും അമ്മ ബോധരഹിതയായി നിലത്തുവീഴുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മരുമകള്‍ അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും മകന്‍ നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെട്ടെന്ന് തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അവതാര്‍ കൌറിന്‍റെ മകനായ 45കാരന്‍ രണ്‍ബീറിനെ ബിന്ദാപൂര്‍ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
രണ്‍ബീറും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതിന് മുമ്പായി വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൌറും അയല്‍വാസിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പൊലീസെത്തി ആ തര്‍ക്കം പരിഹരിക്കുകയായിരുന്നു. അതിന് ശേഷം വീട്ടിലെത്തിയ രണ്‍ബീര്‍, അയല്‍വാസിയുമായി വഴക്കിട്ടതിന് അമ്മയെ ശകാരിക്കുകയായിരുന്നു. അതിനിടയിലാണ് മുഖത്തടിച്ചതും അമ്മ കുഴഞ്ഞ് വീണ് മരണം സംഭവിച്ചതും.
Horrible. A man in Delhi slaps his old mother, she dies. pic.twitter.com/NsAO8PZb7b
— Sandeep Singh (@PunYaab) March 16, 2021