വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഇടപാടില്‍ ഗുരുതര ക്രമക്കേടുകളെന്ന് സി.ബി.ഐ

സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് സി.ബി.ഐ മറുപടി

Update: 2021-03-01 07:54 GMT

വടക്കാഞ്ചേരി ലൈഫ്മിഷൻ ഇടപാടിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് സി.ബി.ഐ മറുപടി നൽകിയിരിക്കുന്നത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് വരെ കൈക്കൂലി ലഭിച്ചിട്ടുണ്ട്. കരാർ ലഭിച്ച സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് ഇത് വ്യക്തമാണെന്നും അന്വേഷണം തുടരണമെന്നും സി.ബി.ഐ വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് കേസിൽ പ്രതി ചേർക്കപ്പെട്ട സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    

Similar News