വിദ്യാർഥികൾ ഇന്റർനെറ്റിനും ഗെയിമുകൾക്കും അടിമപ്പെടുന്നു; ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ നിരോധിച്ച് ചൈന

സ്കൂളുകളിലെ പ്രൈമറി, മിഡിൽ ക്ലാസ്റൂമുകളിലാണ് മൊബൈൽ ഫോൺ ഉപയോഗത്തിന് ചൈന നിരോധനമേർപ്പെടുത്തിയത്.

Update: 2021-02-02 03:14 GMT

ഇന്റർനെറ്റിനും വീഡിയോ ഗെയിമുകൾക്കും അമിതമായി വിദ്യാർത്ഥികൾ അടിമപ്പെടുന്ന പ്രവണത തടയാൻ ലക്ഷ്യം വെച്ച് സ്കൂളുകളിലെ പ്രൈമറി, മിഡിൽ ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് ചൈന നിരോധനമേർപ്പെടുത്തി. ചൈനയുടെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. ''പ്രൈമറി, മിഡിൽ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല.'' മന്ത്രായലയം പുറത്തുവിട്ട സർക്കുലർ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഈ ക്ലാസ്സുകളിലെ വിദ്യാർഥികൾ ഇനിമുതൽ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കണമെങ്കിൽ രക്ഷകർത്താക്കളുടെ അനുമതിയോടെ പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്നാണ് പുതിയ നിയമം. അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, ഫോൺ സ്കൂൾ അധികൃതരുടെ കൈവശം വെക്കും. രക്ഷാകർത്തക്കളെ ബന്ധപ്പെടാനോ മറ്റ് അത്യാവശ്യങ്ങൾക്കോ ഫോൺ ഉപയോഗിക്കാം. എന്നാൽ, ക്ലാസ്റൂമുകളിൽ പൂർണ്ണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News