'കൈപ്പത്തിയില്‍ ജയിക്കുന്നവര്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് എന്താണുറപ്പ് ?'
രാജ്യത്തെ പല ഭാഗത്തും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയത് തെരഞ്ഞെടുപ്പ് ആയുധമാക്കി സിപിഎം
വിജയന്‍ തോമസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയത് രാഷ്ട്രീയ ആയുധമാക്കി സി.പി.എം. കൈപ്പത്തിയില്‍ ജയിച്ച് പോകുന്നവര്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് എന്തുറപ്പാണുള്ളതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ചോദിച്ചു. നേമം സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പിന്നില്‍ കുബുദ്ധികളാണെന്നും സി.പി.എം ആരോപിക്കുന്നുണ്ട്.
രാജ്യത്തെ പല ഭാഗത്തും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയത് തെരഞ്ഞെടുപ്പ് ആയുധമാക്കി എടുക്കകയാണ് സിപിഎം. സംഘപരിവാര്‍ നേരിടുമെന്ന് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന്‍റെ കേരളത്തിലെ നേതാക്കളും ബി.ജെ.പിയിലേക്ക് പോകുമെന്നാണ് സി.പി.എമ്മിന്‍റെ പ്രചരണം.
ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യം വെച്ചാണ് സി.പി.എമ്മും കോണ്‍ഗ്രസും സംഘപരിവാറിനെതിരായ പോരാട്ടങ്ങളില്‍ തങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണമാണ് സി.പി.എം അഴിച്ച് വിടുന്നത്.
അതേസമയം ബി.ജെ.പിയുടെ ഏക സിറ്റിംങ് സീറ്റില്‍ അവര്‍ക്കെതിരെ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസാണെന്ന് പ്രതീതി നമേത്തെ സ്ഥാനാര്‍ത്ഥിലിയൂടെ സൃഷ്ടിക്കാമെന്ന പ്രതീക്ഷിയിലാണ് യു.ഡി.എഫ്.