മൻമോഹൻ സിംഗ് മുതൽ സച്ചിൻ പൈലറ്റ് വരെ; കോൺഗ്രസിന്റെ താരപ്രചാരകർ ബംഗാളിലേക്ക്

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

Update: 2021-03-12 14:38 GMT

പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് 30 താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി കോൺഗ്രസ്. വയനാട് എം.പി രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

Advertising
Advertising

പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ദു, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് എന്നിവരുടെയെല്ലാം പേരുകള്‍ താര പ്രചാരകരുടെ പട്ടികയിലുണ്ട്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയിടെ മകന്‍ അഭിഷേക് ബാനര്‍ജി, മുതിര്‍ന്ന നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സല്‍മാന്‍ ഖുര്‍ഷിദ്, രണ്‍ദീപ് സിങ് സുര്‍ജേവാല, മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീന്‍ തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളില്‍ നിയസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടാണ് ബംഗാളില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Tags:    

Similar News