കെ കെ ശൈലജയെ കളത്തിലിറക്കി പേരാവൂര്‍ പിടിക്കാന്‍ സിപിഎമ്മില്‍ ആലോചന

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച ഭൂരിപക്ഷവും ശൈലജയുടെ ജനസ്വീകാര്യതയും തുണയാകുമെന്നാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ.

Update: 2021-02-25 14:59 GMT

കെ കെ ശൈലജയെ കളത്തിലിറക്കി പേരാവൂര്‍ പിടിക്കാന്‍ സിപിഎമ്മില്‍ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച ഭൂരിപക്ഷവും ശൈലജയുടെ ജനസ്വീകാര്യതയും തുണയാകുമെന്നാണ് പ്രതീക്ഷ. ഇ.പി ജയരാജന് പകരം മട്ടന്നൂരില്‍ സിപിഎം സംസ്ഥാന സമിതി അംഗം വി ശിവദാസൻ സ്ഥാനാർഥിയായേക്കും.

2011ല്‍ 3440 വോട്ടുകള്‍ക്കാണ് കെ.കെ ശൈലജ സണ്ണി ജോസഫിനോട് പരാജയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശൈലജ കൂത്തുപറമ്പിലേക്ക് മാറി. പകരമെത്തിയത് സി.പി.എമ്മിന്റെ യുവ നേതാവ് ബിനോയി കുര്യന്‍. പക്ഷെ സണ്ണി ജോസഫ് ഭൂരിപക്ഷം 7989 ആയി ഉയര്‍ത്തി. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പഴയത് പോലെയല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറളം അടക്കമുളള പഞ്ചായത്തുകള്‍ പിടിച്ചെടുക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. 7400 വോട്ടുകളുടെ മേല്‍കൈ ആണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയത്. ഒപ്പം മന്ത്രിയെന്ന നിലയില്‍ കെ.കെ ശൈലജയുടെ ജനസ്വീകാര്യത കൂടി ചേര്‍ന്നാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് സി.പി.എമ്മിന്‍റെ കണക്ക് കൂട്ടല്‍.

കൂത്തുപറമ്പ് എല്‍.ജെ.ഡിക്ക് നല്‍കിയാല്‍ കെ.കെ ശൈലജക്ക് ഇത്തവണ മണ്ഡലം മാറേണ്ടി വരും. പകരം മട്ടന്നൂര്‍ നല്‍കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ മട്ടന്നൂരില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം വി.ശിവദാസനെ മത്സരിപ്പിക്കാനുളള ആലോചനയിലാണ് സി.പി.എം. അതിനിടെ കെ.കെ ശൈലജക്ക് ഉറച്ച സീറ്റ് നല്‍കണമെന്ന അഭിപ്രായവും സി.പി.എമ്മില്‍ ഒരു വിഭാഗത്തിനുണ്ട്.

Full View
Tags:    

Similar News