‘ഞാനും ചേരുന്നു, പിന്തുണക്കൂ; കേരളത്തോടൊപ്പം അഫ്ഗാനിസ്താനില്‍ നിന്ന് റാഷിദ് ഖാനും 

Update: 2018-08-19 06:02 GMT

ദുരിതങ്ങളും വിഷമങ്ങളും നന്നായി അറിയുന്നവരാണ് അഫ്ഗാനിസ്ഥാനുകാര്‍. ആ അഫ്ഗാനില്‍ നിന്ന് ഉദിച്ചുയരുന്ന കായികതാരമാണ് അവരുടെ ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗമായ റാഷിദ് ഖാന്‍. ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച റാഷിദ് ഖാനും വെള്ളപ്പൊക്കത്തില്‍ വലയുന്ന കേരളത്തെ സഹായിക്കാന്‍ ആവശ്യപ്പെടുകയാണ്. തന്റെ ഈ ഉദ്യമത്തെ പിന്തുണക്കാനും റാഷിദ് ഖാന്‍ ആവശ്യപ്പെുന്നു.

ട്വിറ്റര്‍ വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പിന്തുണ. കേരളക്രിക്കറ്റ് അസോസിയേഷന്‍ സഹായവുമായി രംഗത്തുണ്ട്. ഇവരൊടൊപ്പം ചേര്‍ന്നാണ് റാഷിദ് സംസ്ഥാനത്തിനുള്ള പിന്തുണ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ കായിക രംഗത്ത് നിന്ന് പിന്തുണ ലഭിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി മുതല്‍ ടീം അംഗമായ ഹര്‍ദ്ദിക്ക് പാണ്ഡ്യ ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രി, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങി നിരവധിപേര്‍ കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു.

Advertising
Advertising

ये भी पà¥�ें- മഴക്കെടുതി; കേരള ജനതക്ക് പിന്തുണയുമായി ഇന്ത്യന്‍ കായിക രംഗവും 

Tags:    

Similar News