ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് സോണി സിക്സും  

വെള്ളപ്പൊക്കത്തില്‍ വലയുന്ന കേരളജനതക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് സോണി സിക്സ് ചാനലും  

Update: 2018-08-19 05:28 GMT

വെള്ളപ്പൊക്കത്തില്‍ വലയുന്ന കേരളജനതക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് സോണി സിക്സ് ചാനലും. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ടെലികാസ്റ്റിനിടെയാണ് സോണി സിക്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായമഭ്യര്‍ത്ഥിച്ചത്. മത്സരത്തിനിടെ ടിവിയുടെ താഴെ പ്രത്യേക ബോക്‌സിലാണ് ചാനല് തങ്ങളുടെ പിന്തുണ അറിയിച്ചത്. സ്റ്റാന്‍ഡ് വിത്ത് കേരള എന്ന ഇംഗ്ലീഷ് ഹെഡ്ഡിങ്ങിന് താഴെയായിരുന്നു അവരുടെ സന്ദേശം.

കേരളത്തിലെ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുക എന്ന കുറിപ്പോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ വിശദവിവരങ്ങളും ചാനല്‍ കൊടുത്തിട്ടുണ്ട്.

Advertising
Advertising

സഹായമഭ്യര്‍ത്ഥിച്ചുള്ള ബോക്സ് വന്നതിന് പിന്നാലെ ഇക്കാര്യം പലരും ട്വിറ്ററില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സോണി സിക്സിന്‍റെ നടപടിയില്‍ നന്ദി അറിയിക്കുന്ന പോസ്റ്റുകളായിരുന്നു പലരും രേഖപ്പെടുത്തിയത്.

Tags:    

Similar News