വിജയ് ഹസാരെ ട്രോഫിയില്‍ തോല്‍വി ചോദിച്ചുവാങ്ങി കേരളം  

ഗ്രൂപ്പ് ബിയിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ആന്ധ്രയാണ് കേരളത്തെ പരാജയപ്പെടുത്തിയത്.

Update: 2018-09-19 14:19 GMT

വിജയ് ഹസാരെ ട്രോഫിയില്‍ പരാജയം ചോദിച്ച് വാങ്ങി കേരളം. ഗ്രൂപ്പ് ബിയിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ആന്ധ്രയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 170 റണ്‍സ് എന്ന നിലയില്‍ നിന്ന് 183ന് ഓള്‍ ഔട്ടാവുകയായിരുന്നു കേരളം. ആന്ധ്രയ്‌ക്കെതിരെ 191 റണ്‍സായിരുന്നു കേരളത്തിന് മുന്നിലെ വിജയ ലക്ഷ്യം. ഏഴ് വിക്കറ്റുകള്‍ വീണത് കേവലം പതിമൂന്ന് റണ്‍സിനിടെയാണ്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് എട്ട് ബോളില്‍ ആറ് റണ്‍സും ഒരു വിക്കറ്റും. എന്നാല്‍ അവസാന ഓവറിലെ ആദ്യ ബോളില്‍ തന്നെ കേരളം തോല്‍വി സമ്മതിച്ചു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 എന്ന നിലയില്‍ നിന്ന ഇന്ത്യയെ നായകന്‍ സച്ചിന്‍ ബേബിയുടെ അര്‍ധ സെഞ്ചുറിയായിരുന്നു കരകയറ്റിയത്. 170 റണ്‍സില്‍ എത്തി നില്‍ക്കെ സച്ചിന്‍ ബേബി പുറത്തായതിന് പിന്നാലെ കൂട്ടത്തകര്‍ച്ചയായിരുന്നു. വാസുദേവന്‍ അരുന്ധതി ജഗദീഷിന് പിന്നാലെ വന്ന ഒരു കേരള താരവും രണ്ടക്കം കണ്ടില്ല.

Tags:    

Similar News