50 തികയ്ക്കാനായില്ല; ഔട്ടായപ്പോള്‍ ഗംഭീറിന്‍റെ രോഷപ്രകടനം

പ്രിയാന്‍ഷു ഖന്തൂരിയുടെ കറങ്ങിത്തിരിഞ്ഞു വന്ന പന്തിനെ ലെഗ് സൈഡിലേക്ക് പായിക്കാന്‍ ശ്രമിച്ച ഗംഭീറിന് പിഴച്ചു.

Update: 2018-11-12 07:55 GMT

രഞ്ജി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ താരം ഗൌതം ഗംഭീറിന്‍റെ രോഷപ്രകടനം. ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെയായിരുന്നു ഡല്‍ഹിയുടെ മത്സരം.

അര്‍ധ ശതകത്തിന് ആറു റണ്‍സ് അകലെ വെച്ചാണ് ഗംഭീറിന് പിടിവീണത്. പ്രിയാന്‍ഷു ഖന്തൂരിയുടെ കറങ്ങിത്തിരിഞ്ഞു വന്ന പന്തിനെ ലെഗ് സൈഡിലേക്ക് പായിക്കാന്‍ ശ്രമിച്ച ഗംഭീറിന് പിഴച്ചു. പന്ത് ഗ്ലൌസില്‍ ഉരഞ്ഞ് ആകാശത്തേക്ക് ഉയര്‍ന്നു. ഷോര്‍ട്ട് ലെഗില്‍ ജാഗ്രതയോടെ നിന്ന മായങ്ക് അഗര്‍വാളിന് അനായാസ ക്യാച്ച്. അമ്പയര്‍ ഔട്ട് വിധിച്ചതോടെ അസ്വസ്ഥനായ ഗംഭീര്‍, രോഷം പ്രകടിപ്പിച്ചാണ് മൈതാനത്ത് നിന്ന് മടങ്ങിയത്. തന്‍റെ തോളില്‍ നിന്നാണ് പന്ത് വായുവിലേക്ക് പൊങ്ങിയതെന്നായിരുന്നു ഗംഭീറിന്‍റെ വാദം.

Tags:    

Similar News