രണ്ടാം ടി20 മഴ മൂലം ഉപേക്ഷിച്ചു

മൂന്നാം മത്സരത്തില്‍ വിജയിച്ച് പരമ്പര സമാസമം ആക്കാനാവും ഇനി ഇന്ത്യയുടെ നീക്കം

Update: 2018-11-23 11:39 GMT

ഇന്ത്യ ആസ്ത്രേലിയ രണ്ടാം ടി20 മഴ മൂലം ഉപേക്ഷിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യക്ക് ഇനി പരമ്പര സ്വന്തമാക്കുക അസാധ്യമായിരിക്കുന്നു. മൂന്നാം മത്സരത്തില്‍ വിജയിച്ച് പരമ്പര സമാസമം ആക്കാനാവും ഇനി ഇന്ത്യയുടെ നീക്കം.

ആസ്ത്രേലിയയുടെ ബാറ്റിങ് 19 ഓവര്‍ പിന്നിട്ടപ്പോഴാണ് മഴ വില്ലനായെത്തിയത്. ശേഷം കളി 19 ഓവറാക്കി ചുരുക്കിയെങ്കിലും തുടര്‍ന്ന് പെയ്ത മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു

Tags:    

Similar News