വീണ്ടും തിളങ്ങാനാകാതെ സഞ്ജു സാംസൺ; അഭിഷേക് ശർമയും ഔട്ട്, ഇഷാൻ കിഷന് അർധ സെഞ്ച്വറി

Update: 2026-01-23 17:27 GMT
Editor : Harikrishnan S | By : Sports Desk

റായ്‌പൂർ: ന്യുസിലാൻഡുമായുള്ള രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ആദ്യ ഓവറുകളിൽ തിരിച്ചടി. ന്യുസിലാൻഡ് ഉയർത്തിയ 209 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത് തുടങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറുകളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. മലയാളി താരം സഞ്ജു സാംസണ് വെറും ആറ് റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. തൊട്ടടുത്ത ഓവറിൽ അഭിഷേക് ശർമയും പുറത്തായി.

മാറ്റ് ഹെൻറിയുടെ ആദ്യ ഓവറിൽ ആദ്യ പന്തിൽ സഞ്ജുവിന് റൺ ഒന്നും നേടിയില്ല. രണ്ടാം പന്തിൽ സക്വയർ ലീഗിലേക്ക് ഉയർത്തിയടിച്ച സഞ്ജുവിനായി ഡെവോൺ കോൺവെ കത്ത് നിൽക്കുന്നുണ്ടായിരുന്നു. പക്ഷെ കോൺവെ പന്തിനെ ബൗണ്ടറി കടത്തി വിട്ടതോടെ സിക്സറായി. പിന്നീടുള്ള രണ്ട് ബോളുകളിൽ റൺ നേടിയില്ല. പക്ഷെ ഓവറിലെ അഞ്ചാം പന്തിൽ മിഡ് ഓണിലേക്ക് ഉയർത്തി വിട്ട പന്ത് നേരെ രചിന്ത രവീന്ദ്രയുടെ കൈകളിലേക്കാണ് എത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും പത്ത് റൺ മാത്രമേ സഞ്ജുവിന് നേടാൻ കഴിഞ്ഞുള്ളു. മലയാളി താരത്തിൽ നിന്ന് വീണ്ടും നിരാശാജനകമായ പ്രകടനം.

രണ്ടാം ഓവറിൽ ജേക്കബ് മുർഫിയാണ് ന്യുസിലാൻഡിനായി ബൗൾ ചെയ്തത്. മത്സരത്തിലെ ആദ്യ പന്ത് നേരിട്ട അഭിഷേക് ശർമ ഔട്ടാകുന്ന കാഴ്ചയാണ് കണ്ടത്. ദീപ് സ്ക്വായർ ലെഗിലുള്ള ഡെവോൺ കോൺവെയാണ് അഭിഷേകനെ പുറത്താക്കാൻ ക്യാച്ചെടുത്തത്. നിലവിൽ ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്. ഇഷാൻ കിഷൻ 23 പന്തിൽ 56 റൺസും സൂര്യകുമാർ എട്ട് പന്തിൽ എട്ട് റൺസുമാണ് നേടിയത്. നിലവിൽ ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസാണ് ഇന്ത്യ നേടിയത്. 

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News