ആരാകും വില കൂടിയ താരം? ഐ.പി.എല്‍ താരലേലം ഇന്ന്

ഒന്‍പത് കളിക്കാരാണ് ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന താരങ്ങളുടെ പട്ടികയിലുള്ളത്

Update: 2018-12-18 11:08 GMT

2019 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പന്ത്രണ്ടാമത് എെ.പി.എല്ലിലേക്കുള്ള താരലേലം ഇന്ന് വൈകുന്നേരം ജയ്പൂരില്‍ വച്ച് നടക്കും. 351 കളിക്കാര്‍ക്ക് വേണ്ടിയാണ് ലേലം നടക്കുക. 1001 കളിക്കാര്‍ ആദ്യം രജിസ്റ്റര്‍ ചെയ്തെങ്കിലും 8 ടീമും അവരവരുടെ ഷോട്ട് ലിസ്റ്റ് ചെയ്ത ടീമിന്‍റെ വിവരങ്ങള്‍ നല്‍കിയതോടെ 351 ആയി കളിക്കാരുടെ എണ്ണം ചുരുങ്ങിയത്. കഴിഞ്ഞ വര്‍ഷം രണ്ട് ദിവസത്തിലായി നടന്ന ലേലം ഇത്തവണ ഒരു ദിവസമാണ് നടക്കുന്നത്.

ഒന്‍പത് കളിക്കാരാണ് ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന താരങ്ങളുടെ പട്ടികയിലുള്ളത്. ഇവരുടെ തുടക്ക വില രണ്ട് കോടിയാണ്. ബ്രെന്‍ഡന്‍ മക്കല്ലം, ക്രിസ് വോക്സ്, ലസിത് മലിംഗ, ഷോണ്‍ മാര്‍ഷ്, കോളിന്‍ ഇന്‍ഗ്രാം, കോറി ആന്‍റേഴ്സണ്‍, ആഞ്ചലോ മാത്യൂസ്, ഡിയാര്‍ക്കി എന്നിവരാണ് ഈ പട്ടികയിലുള്ളത്. 1.5 കോടി തുടക്കവിലയോടെ കഴിഞ്ഞ സീസണിലെ ഏറ്റവും വില കൂടിയ ഇന്ത്യന്‍ താരമായ ജയദേവ് ഉനട്കട്ട് ഇത്തവണയും മുന്നിലുണ്ട്. യുവരാജ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഒരു കോടി തുടക്ക വിലയോടെ വില കൂടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ടായേക്കും.

1.5 കോടി തുടക്കവിലയോടെ ഡെയില്‍ സ്റ്റെയിനും മോമി മോര്‍ക്കലും തിരിച്ച് വരവിനൊരുങ്ങുകയാണ്. ഒരു കോടി രൂപ തുടക്ക വില നിശ്ചയിച്ച മുഹമ്മദ് ഷമിയും 75 ലക്ഷമുള്ള ഇശാന്ത് ശര്‍മ്മയുമാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് കളിക്കാര്‍.

Tags:    

Similar News