ഇതെന്തൊരു റണ്‍ ഔട്ട്? വിശ്വസിക്കാനാവാതെ പന്തെറിഞ്ഞ റാഷിദ് ഖാനും
ബിഗ്ബാഷ് ടി20യില്‍ ഒരു റണ്‍ഔട്ടിനെചൊല്ലി നാടകീയ സംഭവങ്ങള്‍. അഡ്‌ലയ്ഡ് സ്‌ട്രൈക്കേഴ്‌സും ബ്രിസ്‌ബെയിന്‍ ഹീറ്റും തമ്മിലായിരുന്നു മത്സരം.
ബിഗ്ബാഷ് ടി20യില്‍ ഒരു റണ്‍ഔട്ടിനെചൊല്ലി നാടകീയ സംഭവങ്ങള്‍. അഡ്‌ലയ്ഡ് സ്‌ട്രൈക്കേഴ്‌സും ബ്രിസ്‌ബെയിന്‍ ഹീറ്റ്സും തമ്മിലായിരുന്നു മത്സരം. റാഷിദ് ഖാന്റെ പന്തില്‍ സിംഗിളിന് ശ്രമിച്ചെങ്കിലും ഫീല്‍ഡര്‍ പന്ത് എളുപ്പത്തിലെടുത്ത് കീപ്പര്‍ക്ക് എറിഞ്ഞ് കൊടുത്തു. കീപ്പര്‍ സ്റ്റമ്പ് ചെയ്തു. വിധി മൂന്നാം അമ്പയര്‍ക്ക് വിട്ടുകൊടുത്തു. ടെലിവിഷന്‍ റിപ്ലെകളില്‍ സ്റ്റമ്പ് ചെയ്യും മുമ്പെ ബാറ്റ്‌സ്മാന്‍ ക്രീസ് തൊട്ടെന്ന് വ്യക്തമായി. എന്നാല്‍ എല്ലാവരും അമ്പരപ്പിച്ച് മൂന്നാം അമ്പയറുടെ വിധി വന്നു, ഔട്ട്!
എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ക്ക് സംശയം, മൂന്നാം അമ്പയര്‍ക്ക് തെറ്റ് പറ്റിയതാണോ? ഇല്ലെന്ന് അവരുറപ്പിച്ചതോടെ റണ്‍ഔട്ടായ ജെയിംസ് പാറ്റിന്‍സന്‍ പവലിയനിലേക്ക് മടങ്ങി. റിപ്ലെകളില്‍ വ്യക്തമായതിനാലാവാം അഡ്‌ലയഡ് താരങ്ങള്‍ അപ്പീല്‍ പിന്‍വലിച്ചു. അതോടെ പാറ്റിന്‍സണ്‍ വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തി. റാഷിദ് ഖാന്‍ ഉള്‍പ്പെടെ അഡ്‌ലയഡ് താരങ്ങള്‍ അത്ഭുതപ്പെട്ടിരിക്കുന്നതും ക്രിസ് ലിനും ഡാനിയല്‍ വെട്ടോറിയുള്‍പ്പെടെ ബ്രിസ്‌ബെയിന്‍ താരങ്ങള്‍ ഔട്ട് വിളിച്ചതില്‍ രോഷം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.
ക്രീസിലെത്തിയപ്പോള്‍ ബാറ്റുയര്‍ന്നുവെന്ന കണ്ടെത്തലിലാവാം മൂന്നാം അമ്പയര്‍ ഔട്ട് വിളിച്ചത്. ഏതായാലും ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഔട്ടെന്നും അല്ലെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
OUT OR NOT OUT!? .. You'll struggle to see a more bizarre sequence of events on a cricket field! 🤷 but somehow, @_jamespattinson survives.. we think!? Thoughts @HeatBBL!?
— Telegraph Sport (@telegraph_sport) December 19, 2018
LIVE: https://t.co/qBWBtp7D2d pic.twitter.com/BRoTDHyIsE