അഞ്ച് വര്‍ഷത്തെ പ്രണയം, ഒടുവില്‍ വിവാഹം; സഞ്ജുവിന്റെ കല്യാണ ടീസര്‍ കാണാം
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണന്റെ മനോഹര കല്യാണ വീഡിയോ ടീസര്‍ പുറത്തിറങ്ങി. മാജിക്ക് മോഷന്‍ മീഡിയയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് തിരുവനന്തപുരം സ്വദേശിയായ ചാരുലതയുമായി സഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കും സഹ കളിക്കാർക്കുമായി പ്രത്യേക വിരുന്നൊരുക്കുകയായിരുന്നു. അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം ഇക്കഴിഞ്ഞ സെപ്തംബറില്‍ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു വെളിപ്പെടുത്തിയിരുന്നു. രണ്ട് മാസം മുൻപ് വിവാഹ നിശ്ചയവും നടത്തി. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ പഠിക്കുന്ന തന്റെ സഹപാഠിയായാണ് ചാരുലത.
സാഞ്ചാവെഡ്ഡിംഗ്' (#SANCHAWEDDING) എന്നുള്ള ഹാഷ്‍ടാഗും സഞ്ജു-ചാരു വിവാഹത്തിന്റെതായി സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു. സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത.