യുപി വാരിയേഴ്സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ജയന്റ്സ്; ആഷ്‌ലി ഗാർഡ്‌നർക്ക് അർധ സെഞ്ച്വറി

Update: 2026-01-10 15:36 GMT
Editor : Harikrishnan S | By : Sports Desk

മുംബൈ: വനിത പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ യുപി വാരിയേഴ്സിനെതിരെ ഗുജറാത്ത് ജയന്റ്സിന് 10 വിക്കറ്റ് ജയം. ജയന്റ്സ് ഉയർത്തിയ 208 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത വാരിയേഴ്‌സ് 197 റൺസിൽ വീണു. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടന്നത്. അർദ്ധ സെഞ്ച്വറിയടക്കം 65 റൺസ് സ്കോർ ചെയ്ത ഗുജറാത്ത് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നരുടെ ബാറ്റിംഗ് മികവിലാണ് ഉയർന്ന സ്കോറിലെത്തിയത്. വനിത പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച അനുഷ്ക ശർമയും 30 പന്തിൽ 44 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപാടി ബാറ്റിങ്ങിനിറങ്ങിയ യുപി വാരിയേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 197 റൺസ് മാത്രം സ്കോർ ചെയ്യാൻ സാധിച്ചുള്ളൂ. വാരിയേഴ്സിനായി എട്ട് ബൗണ്ടറികളും അഞ്ചു സിക്സറുകളുമടക്കം 40 പന്തിൽ 78 റൺസ് നേടിയ ആസ്ട്രേലിയൻ ബാറ്റർ ഫീബി ലിച്ചഫീൽഡിന്റെ രക്ഷാപ്രവർത്തനം പാഴായി. ക്യാപ്റ്റൻ മെഗ് ലാനിങ് 30 റൺസ് നേടി. ജയന്റ്സിനായി രേണുക സിങ്, സോഫി ഡിവൈൻ, ജോർജിയ വരെഹാം എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

പരിക്കിൽ നിന്ന് മുക്തയാവാത്ത ഇന്ത്യൻ ഓപണർ പ്രതിക റാവൽ ഇല്ലാതെയാണ് യുപി വാരിയേഴ്‌സ് ഇറങ്ങിയത്. ആദ്യമായാണ് പ്രതിക വനിത പ്രീമിയർ ലീഗ് ടീമിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് മെഡിക്കൽ ക്ലിയറൻസ് ലഭിക്കാതെ കളത്തിലിറങ്ങാൻ സാധിക്കില്ല. 

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News