വിരാടിനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ; ഇത്തവണ കാരണം ‘സീറോ’
അനുഷ്‌ക ഉള്‍പ്പടെയുള്ളവരുടെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും, സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് നിരൂപകരില്‍ നിന്നും വന്നത്
ചെറിയൊരു ഇടവേളക്ക് ശേഷം വിരാട് കോഹ്‍ലിയെ ട്രോളി സോഷ്യല്‍ മീഡിയ. അനുഷ്‌ക ശര്‍മ്മയുടേതായി ഇറങ്ങിയ ഷാരൂഖ് ചിത്രം സീറോയിലെ പ്രകടനത്തെ പ്രശംസിച്ച് ഇട്ട പോസ്റ്റാണ് ഇത്തവണ ട്രോളിന് കാരണമായത്.
ആസ്‌ത്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ നായകന്‍, ‘സീറോ’ വളരെ ഇഷ്ടമായെന്നും എല്ലാവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയെന്നും ട്വീറ്റ് ചെയ്തിരുന്നു. വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു അനുഷ്‌കയുടെ കഥാപാത്രം. അത് നല്ല രീതിയില്‍ തന്നെ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ ഇത് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മത്സരം പോലെ മികച്ചതായിരുന്നു സീറോ എന്നാണ് ഒരാളിതിന് മറുപടി പറഞ്ഞത്. നാളെ മറ്റൊരു സീറോ സംഭവിക്കാന്‍ പോവുകയാണെന്ന്, ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരത്തെ സൂചിപ്പിച്ചു കൊണ്ട് മറ്റൊരു ട്വീറ്റ്. അനുഷ്‌ക ഉള്‍പ്പടെയുള്ളവരുടെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും, സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് നിരൂപകരില്‍ നിന്നും വന്നത്.