പുജാരക്കു പിന്നാലെ ഋഷഭ് പന്തിനും സെഞ്ച്വറി, ഇന്ത്യ 622ന് ഡിക്ലയര്‍ ചെയ്തു
177 പന്തിൽ നിന്നും 140 റൺസുമായി ഋഷഭ് പന്താണ് ഇന്ത്യയെ 600 കടത്തിയത്
സിഡ്നിയിലെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ 622 എന്ന കൂറ്റന്‍ സ്കോറില്‍ ഡിക്ലയര്‍ ചെയ്തു. പൂജാരക്കു പിന്നാലെ പന്തും സെഞ്ച്വറി സ്വന്തമാക്കി നോട്ട് ഒൌട്ടായിരുന്നു. 189 പന്തിൽ നിന്നും 159 റൺസെടുത്ത് ഋഷഭ് പന്ത് ഇന്ത്യയുടെ റണ്‍സ് 600 കടത്തുകയായിരുന്നു. 15 ബൗണ്ടറികളും ഒരു സിക്സറിന്റേയും അകമ്പടിയോടെയാണ് പന്തിന്റെ മിന്നും പ്രകടനം. ഇതോടെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് ഋഷഭ് പന്ത്.
ഇന്ത്യന്‍ സ്കോര്‍ 418ല്‍ നില്‍ക്കുമ്പോഴായിരുന്നു പുജാരയുടെ വിക്കറ്റ് നഷ്ടമായത്. തുടര്‍ന്നു വന്ന രവീന്ദ്ര ജഡേജ പന്തുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ പെട്ടെന്ന് പടുത്തുയര്‍ത്തുകയായിരുന്നു. 114 പന്തില്‍ ഒരു സിക്സും ഏഴ് ഫോറുമായി 81 റണ്‍സെടുത്താണ് ജഡേജ പുറത്തായത്. പന്തിന്‍റെയും ജഡേജയും അതിവേഗ ഇന്നിംഗ്സാണ് ഇന്ത്യക്ക് രണ്ടാം ദിനം അവസാനിക്കുന്നതിന് മുമ്പ് തന്നെ 600 കടത്തി ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കാനായത്.
നിലവില്‍ അഞ്ച് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18 റണ്‍സുമായി ഓസ്ട്രേലിയ ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. മാര്‍ക്കസ് ഹാരിസും ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍.
ये à¤à¥€ पà¥�ें- പുജാരക്ക് ഇരട്ട സെഞ്ച്വറി നഷ്ടം; ഇന്ത്യ മികച്ച സ്കോറിലേക്ക്
സിഡ്നിയിൽ ജയിക്കുകയോ സമനിലയാവുകയോ ചെയ്താല്‍ ഓസ്ട്രേലിയൻ മണ്ണിൽ കോഹ്‍ലിക്കും കൂട്ടർക്കും ആദ്യ ടെസ്റ്റ് വിജയമെന്ന ചരിത്രം നേട്ടം സ്വന്തമാക്കാനാവും.