സിഡ്‌നി ഏകദിനം; ആസ്‌ട്രേലിയ അന്തിമ ഇലവനെ പ്രഖ്യാപിച്ചു 

ഇന്ത്യക്കെതിരെ നാളെ സിഡ്‌നിയില്‍ ആരംഭിക്കുന്ന ഏകദിന മത്സരത്തിനുള്ള ഇലവനെ പ്രഖ്യാപിച്ച് ആസ്‌ട്രേലിയ. 

Update: 2019-01-11 04:52 GMT

ഇന്ത്യക്കെതിരെ നാളെ സിഡ്‌നിയില്‍ ആരംഭിക്കുന്ന ഏകദിന മത്സരത്തിനുള്ള ഇലവനെ പ്രഖ്യാപിച്ച് ആസ്‌ട്രേലിയ. ഫാസ്റ്റ് ബൗളര്‍ പീറ്റര്‍ സിഡ്ല്‍ ടീമില്‍ ഇടം നേടിയതാണ് ഏറ്റവും വലിയ പ്രത്യേകത. എട്ട് വര്‍ഷത്തിലേറെയുള്ള ഇടവേളക്ക് ശേഷമാണ് സിഡ്ല്‍ വീണ്ടും ദേശീയ കുപ്പായമണിയുന്നത്. 2010 നവംബറില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് സിഡില്‍ അവസാനമായി ആസ്‌ട്രേലിയക്കായി കളിക്കുന്നത്.

ആസ്‌ട്രേലിയയുടെ സ്റ്റാര്‍ ബൗളര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്‌റണ്ടോര്‍ഫ് എന്നിവര്‍ക്കൊപ്പമാണ് സിഡ്ല്‍ പന്തെറിയുക. ആസ്‌ട്രേലിയന്‍ ഇലവന്‍: ആരോണ്‍ ഫിഞ്ച്(നായകന്‍) അലക്‌സ് കാരി(ഉപനായകന്‍) ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോമ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, നഥാന്‍ ലയോണ്‍, പീറ്റര്‍ സിഡ്ല്‍, റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്.

ये भी पà¥�ें- സിഡ്‌നി ഏകദിനം; പരിക്കേറ്റ മാര്‍ഷ് മത്സരത്തിനില്ല 

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അഡ്‌ലയ്ഡ്, മെല്‍ബണ്‍ എന്നിവിടങ്ങളിലാണ് മറ്റു ഏകദിനങ്ങള്‍. ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി വിമര്‍ശകരുടെ വായ അടപ്പിക്കാനാവും ആസ്ട്രേലിയയുടെ ശ്രമം.

Tags:    

Similar News